ഒഴുക്കൻ മൂല: സർഗ ഗ്രന്ഥാലയം വയോജന വേദിയുടെ നേതൃത്വത്തിൽ വയോജന കൂട്ടായ്മയും, ബോധവൽക്കരണ ക്ലാസുകളും, സൗജന്യ പ്രഷർ – ഷുഗർ പരിശോധനകളും സംഘടിപ്പിച്ചു. സംഗമം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
മംഗലശേരി നാരായണൻ, ഷീജ പീറ്റർ എന്നിവർ ക്ലാസ്സ് എടുത്തു. ജോസ് പി. ടി അധ്യക്ഷത വഹിച്ചു. ജോയി വിജെ, പി. ജെ വിൻസെന്റ്, പി.സി ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്