കുറുമണി: കുപ്പാടിത്തറ എസ് എ എൽ പി സ്കൂളിൽ ദേശീയ ഉച്ചഭക്ഷണ ദിനം ആചരിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ ഉച്ചഭക്ഷണ ദിനത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത,നാടൻ വിഭവങ്ങൾ പരിചയപ്പെടൽ, നല്ല ആഹാരം നല്ല ആരോഗ്യത്തിന് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു നൽകി. തുടർന്ന് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു. പരിപാടിയിൽ ഹെഡ്മാസ്റ്റർ മെജോഷ് പി.ജെ, പിടിഎ പ്രസിഡന്റ് വിനീഷ് കുമാർ, മുഹ്സിന പി, അഖില പി മമ്മൂട്ടി ചക്കര എന്നിവർ സംസാരിച്ചു. ഉച്ചഭക്ഷണ സമിതി അംഗങ്ങൾ സന്നിഹിതരായിരുന്നു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.