ഓണ്‍ഗ്രിഡ് വൈദ്യുത നിലയം അപേക്ഷ ക്ഷണിച്ചു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി സ്‌കീമില്‍ സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. www.buymysun.com എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്‌സിഡിയും , അധികമായി വരുന്ന 10 കിലോവാട്ട് വരെയുള്ള നിലയങ്ങള്‍ക്ക് ഓരോ കിലോവാട്ടിനും 20 ശതമാനം സബ്‌സിഡിയും ലഭ്യമാകും. മുന്‍ഗണനാ ക്രമമനുസരിച്ച് സാധ്യത പഠനം നടത്തിയാകും നിലയങ്ങള്‍ സ്ഥാപിക്കുക. ആവശ്യമായ വൈദ്യുതി ഉപയോഗിച്ചതിനു ശേഷം അധിക വൈദ്യുതി ശ്യംഖലയിലേക്ക് നല്‍കുന്നതിലൂടെ വൈദ്യുത ബില്ലില്‍ ഗണ്യമായ കുറവ് വരുത്താന്‍ ആകുമെന്നതാണ് ഓണ്‍ ഗ്രിഡ് സൗര വൈദ്യുതനിലയങ്ങളുടെ പ്രത്യേകത. ടോള്‍ ഫ്രീ 1800 425 1803

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.