ഈ അഞ്ചു കാര്യങ്ങൾ ഒരിക്കലും ഗൂഗിളിൽ തിരയരുത്; നിങ്ങൾ അഴിക്കുള്ളിൽ ആയേക്കാം

എന്താവശ്യത്തിനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് മിക്കവരും. ഏത് ചോദ്യത്തിനും ഉത്തരം ലഭിക്കുന്ന പ്ലാറ്റ്ഫോമാണ് ഇത്. എന്നിരുന്നാലും, സുരക്ഷയുടെ കാര്യത്തില്‍ ഗൂഗിള്‍ വളരെ ശ്രദ്ധാലുവാണ്. സുരക്ഷ സംബന്ധിച്ച്‌ കമ്ബനിക്ക് അതിന്റേതായ പ്രത്യേക നയമുണ്ട്, അത് ശക്തമായി പിന്തുടരുന്നു. ഗൂഗിള്‍ അത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രാദേശിക നിയമങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഗൂഗിളില്‍ എന്തെങ്കിലും തിരയുന്നതിന് മുമ്ബ് നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഗൂഗിള്‍ സെര്‍ച്ചില്‍ ചില വിവരങ്ങളും വാക്കുകളും തിരയുന്നത് നിയമപരമായ കുറ്റമാണ്. ഇന്ത്യൻ നിയമത്തില്‍, ഇത് സൈബര്‍ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു, നിരോധിത കാര്യങ്ങള്‍ തിരഞ്ഞാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം. മാത്രമല്ല, കനത്ത പിഴയും ഈടാക്കിയേക്കാം. ഗൂഗിള്‍ സെര്‍ച്ചില്‍ ഏതൊക്കെ കാര്യങ്ങളാണ് നിങ്ങളെ ജയിലില്‍ എത്തിക്കുകയെന്ന് അറിയാം.

1. ആയുധങ്ങളോ ബോംബുകളോ നിര്‍മിക്കുന്ന രീതി: ഗൂഗിള്‍ സെര്‍ച്ചില്‍ അബദ്ധത്തില്‍ പോലും ബോംബുകളോ ആയുധങ്ങളോ നിര്‍മിക്കുന്ന രീതി തിരയരുത്. ഇത് ഇന്ത്യൻ നിയമപ്രകാരം കുറ്റമായി കണക്കാക്കപ്പെടുന്നു. ആരെങ്കിലും ഇത് ചെയ്താല്‍, ഐപി വിലാസം ഉടൻ തന്നെ സൈബര്‍ സെല്ലിലേക്ക് പോകുകയും വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയും നിങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യാം.

2. കുട്ടികളുടെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട തിരച്ചില്‍: കുട്ടികളുടെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ തിരയുന്നത് കുറ്റമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ ഇത് സെൻസിറ്റീവ് ആയി കണക്കാക്കുകയും അത്തരം കാര്യങ്ങള്‍ തിരയുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യാം. പിഴ ഈടാക്കാം അല്ലെങ്കില്‍ ജയിലിലായെന്നും വരാം.

3. കുട്ടികളുടെ അശ്ലീലം: ഗൂഗിള്‍ സെര്‍ച്ചില്‍ ചൈല്‍ഡ് പോണ്‍ അഥവാ കുട്ടികളുടെ അശ്ലീലം സെര്‍ച്ച്‌ ചെയ്യുന്നത് നിയമപരമായ കുറ്റമാണ്. ഇന്ത്യയില്‍ ഇതുമായി ബന്ധപ്പെട്ട് വളരെ കര്‍ശനമായ നിയമങ്ങളുണ്ട്. ഐടി സെല്‍ ഇതും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരെങ്കിലും ആവര്‍ത്തിച്ച്‌ അന്വേഷിച്ചാല്‍ ജയിലില്‍ പോകേണ്ടി വന്നേക്കാം. പിഴയും ഈടാക്കിയേക്കാം.

4. ഹാക്കിംഗ് രീതികള്‍: ഹാക്കിംഗ് രീതികള്‍ക്കായി തിരയുന്നതും നിയമപരമായ കുറ്റമായി കണക്കാക്കപ്പെടുന്നു. ഐടി സെല്ലും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ആരെങ്കിലും വീണ്ടും വീണ്ടും തിരച്ചില്‍ നടത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാം.

5. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം: ഗൂഗിള്‍ സെര്‍ച്ചില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണുകയോ തിരയുകയോ ചെയ്യുന്നതും കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ക്ക് പിഴ അടയ്‌ക്കേണ്ടി വന്നേക്കാം, കൂടാതെ ജയിലില്‍ പോകാനും സാധ്യതയുണ്ട്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.