ബത്തേരി: വയനാട് റവന്യു ജില്ലാ കലോത്സവത്തിൽ വിവിധ തമിഴ് മത്സര ഇനങ്ങളിൽ മികച്ച നേട്ടവുമായി ജില്ലയിലെ തന്നെ ഏക തമിഴ് വിദ്യാലയമായ ജിഎച്ച്എസ്എസ് മേപ്പാടി. ഹൈസ്കൂൾ വിഭാഗത്തിൽ തമിഴ് പ്രസംഗം, പദ്യം ചൊല്ലൽ എന്നിവക്ക് നാഗദർശിനി ഒന്നാംസ്ഥാനം കരസ്ഥമാക്കി. കവിതരചനയിൽ ഹരികൃഷ്ണൻ ഒന്നാം സ്ഥാനം നേടി. യുപി വിഭാഗത്തിൽ തമിഴ് പ്രസംഗത്തിൽ അനുഷ്ക ഒന്നാം സ്ഥാനം നേടിയപ്പോൾ പദ്യം ചൊല്ലലിൽ അനുഷ്യ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പ്രധാനധ്യാപിക സൗന്ദര്യ, അധ്യാപകരായ ടൈറ്റസ് , രേഖ , നിധിന , സംഗീത, അനിൽകുമാർ , നൗഫൽ , ഷിജിന എന്നിവരാണ് തമിഴ് ഇനങ്ങളിൽ കുട്ടികളെ പരിശീലിപ്പിച്ചത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







