എയ്ഡ്സ് നിയന്ത്രണ പ്രതിരോധ യൂണിറ്റുകൾ ജില്ലയിൽ സജ്ജീവം

എയ്ഡ്സ് നിയന്ത്രണ പ്രതിരോധ യൂണിറ്റുകൾ ജില്ലയിൽ സജ്ജീവമായി പ്രവർത്തിച്ചു വരികയാണ്. ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ എയ്ഡ്സ് നിയന്ത്രണ പ്രതിരോധ യൂണിറ്റിന്റെ ജില്ലാതല യോഗം ജില്ലാ കലക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ ചേർന്നു. എയ്ഡ്സ്നെതിരെയുള്ള വ്യാപക ബോധവൽക്കരണം ജില്ലയിൽ സംഘടിപ്പിക്കുന്നതിനും സാമൂഹിക അവബോധം സൃഷ്ടിച്ച് തെറ്റിദ്ധാരണകൾ മറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു. എച്ച്ഐവി പ്രതിരോധത്തിന് കേരള എയ്‌ഡ്‌സ്‌ കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ സമഗ്രമായ പരിപാടികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ജനുവരി 2022 മുതൽ മാർച്ച് 2023 വരെയുള്ള കാലയളവിൽ ജില്ലയിൽ 14715 പേർ എച്ച്ഐവി ടെസ്റ്റിന് വിധേയരാവുകയും (9180 പൊതുവിഭാഗം, 5535 ഗർഭിണികൾ) അതിൽ 18 പേർക്ക് എച്ച്ഐവി സ്ഥിരീകരിക്കുകയും ചെയ്തു. (പൊതുവിഭാഗം 18, ഗർഭിണികൾ 0)
ജനുവരി 2023 മുതൽ ഒക്ടോബർ 2023 വരെയുള്ള കാലയളവിൽ ജില്ലയിൽ 12685 പേർ എച്ച്ഐവി ടെസ്റ്റിന് വിധേയരാവുകയും (8841 പൊതുവിഭാഗം, 3844 ഗർഭിണികൾ) അതിൽ 12 പേർക്ക് എച്ച്ഐവി സ്ഥിരീകരിക്കുകയും ചെയ്തു. (പൊതുവിഭാഗം 12, ഗർഭിണികൾ 0)
എച്ച് ഐ വി പോസിറ്റിവ് ആയ മുഴുവൻ ആളുകൾക്കും കൃത്യമായ കൗൺസലിംഗിനു ശേഷം എ ആർ ടി ചികിത്സ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് കോമ്പൗണ്ടിലുള്ള “ഉഷസ് “എച്ച്ഐവി ചികിത്സ കേന്ദ്രത്തിൽ നിലവിൽ 136 പേർക്ക് (75 സ്ത്രീകളും 58 പുരുഷന്മാരും) എ ആർ ടി (ആന്റിരേട്രോവിറൽ തെറാപ്പി) ചികിത്സ നൽകുന്നുണ്ട് . 2023 വർഷത്തിൽ എആർടി സെന്ററിൽ 12 പുതിയ എച്ച് ഐ വി പോസിറ്റീവ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എച്ച്ഐവി ടെസ്റ്റിങ്ങിനും കൗൺസിലിങ്ങിനുമായി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ അഞ്ച് ഐ സി ടി സി ( ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്റർ), 26 എഫ് ഐ സി ടി സി (ഫെസിലിറ്റി ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്റർ) എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ എച്ച്ഐവി പരിശോധനയും കൗൺസിലിംഗും സൗജന്യമായി നൽകുകയും പരിശോധന സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു.

എച്ച്ഐവി അണുബാധ സാധ്യത കൂടുതലുള്ളവർക്കിടയിൽ എച്ച്ഐവി പ്രതിരോധ പ്രവർത്തനങ്ങൾക്കായി 2 സുരക്ഷാ പ്രൊജക്ടുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഫ്‌ളൈയിം , ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി എന്നീ സന്നദ്ധ സംഘടനകളാണ് സുരക്ഷാ പ്രൊജക്ടുകൾ ഏറ്റെടുത്ത് നടത്തുന്നത്.
എആർടി കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് ചികിത്സ എടുക്കുന്ന എച്ച്ഐവി അണുബാധിതർക്ക് ആവശ്യമായ തുടർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് അണുബാധിതരുടെ തന്നെ കൂട്ടായ്മയായ വിഹാൻ കെയർ സപ്പോർട്ട് സെൻറർ (സി എസ് സി )ന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ജില്ലയിൽ നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ എച്ച്ഐവി ബാധിതർക്കായി പോഷകാഹാര വിതരണ പദ്ധതി, സർക്കാർ സഹായത്തോടെ പ്രതിമാസ ധനസഹായ പദ്ധതി ,സൗജന്യ ചികിത്സയും പരിശോധനകളും, ജില്ലയിൽ നടപ്പിലാക്കി വരുന്നുണ്ട് .കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സഹായത്തോടെ ആശുപത്രികളിൽ പരിചരണം ആവശ്യമായ നിരാലംബരായ എച്ച്ഐവി അണുബാധിതർക്ക് കൂട്ടിരിക്കുന്നതിനായി സഹായിയെ നൽകുന്നതിനുള്ള ട്രീറ്റ്മെൻറ് കെയർ ടീം നിലവിൽ ഉണ്ട് ഇതുകൂടാതെ ലൈഫ് പദ്ധതിയിൽ എച്ച്ഐവി ബാധിതർക്ക് മുൻഗണന നൽകുകയും എല്ലാ എച്ച്ഐവി അണുബാധിതരെയും ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ്, മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി കെ രത്നവല്ലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ്, ഡിപിഎം ഡോ.സമീഹ സൈതലവി, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ, ഡബ്ലിയു.എച്ച്.ഒ ടി ബി കൺസൾട്ടന്റ് ഡോ.അനൂപ് കുമാർ പി വി, എ ആർ ടി മെഡിക്കൽ ഓഫീസർ ഡോ. ജാനിബ, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, എച്ച്ഐവി കോഡിനേറ്റർ ജോൺസൺ വി.ജെ, ദിശ ജില്ലാ പ്രോഗ്രാം മാനേജർ പ്രിൻസ് എം തുടങ്ങിയവര്‍ പങ്കെടുത്തു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.