വാളേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മികവുത്സവത്തിന്റെയും പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെയും ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി നിര്‍വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് .ബി പ്രദീപ് അധ്യക്ഷത വഹിച്ചു. കായിക മേളകളില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികവു പുലര്‍ത്തിയ സ്കൂളിലെ കായിക പ്രതിഭകളെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വിജയന് അനുമോദിച്ചു. സ്കൂളില്‍ നിന്നും വിവിധ മേളകളില്‍ മികവ് പുലര്‍ത്തിയ പ്രതിഭകളെയും എല്‍.എസ്.എസ് ജേതാവ് ആദ്യന്‍ ഉണ്ണിയെയും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് കെ.വി വിജോള്‍ മൊമന്റോ നല്കി ആദരിച്ചു. ജന്തുശാസ്ത്രത്തില്‍ പി.എച്ച്.ഡി നേടിയ വിദ്യാലയത്തിലെ അദ്ധ്യാപിക ഡോ. കെ.ആരുഷ, ജില്ലാ കേരളോത്സവത്തില്‍ റെസ്ലിങ്ങ് ചാമ്പ്യനായ ഹയര്‍സെക്കന്‍ഡറി അധ്യാപകന് കെ.ശുഹൈബ്, ജില്ലാ സംസ്ഥാന കായിക പ്രതിഭകളെ പരിശീലിപ്പിച്ച കായികാധ്യാപകന് കെ.വി സജി എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപും അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ ഉഷ വിജയന്, പി.ടി.എ പ്രസിഡന്റ് പി.ജി അനില്‍കുമാര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് പി.എം അനിത, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് തോമസ് മാത്യു, പ്രധാനാധ്യാപിക കെ. സുധ തുടങ്ങിയവര്‍ സംസാരിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







