പൂതാടി മഹാശിവക്ഷേത്രത്തില്‍ മോഷണശ്രമം;നാല് പേര്‍ പിടിയില്‍

പൂതാടി മഹാശിവക്ഷേത്രത്തില്‍ മോഷണശ്രമം നാല് പേര്‍ പിടിയില്‍. മുഹമ്മദ് ഷിനാസ്, അക്ഷയ് എന്നിവരാണ് പിടിയിലായത്.പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയായിരുന്നു മോഷണ ശ്രമം.
. പ്രതികളില്‍ കല്‍പ്പറ്റ എമിലി സ്വദേശി ജംഷീര്‍ പത്തോളം കഞ്ചാവ് കേസിലും, പല ക്രിമിനല്‍ കേസുകളിലും പ്രതി.പുലര്‍ച്ചെ രണ്ട് മണിക്ക് പുതാടി മഹാദേവ ക്ഷേത്രത്തില്‍ മോഷണ നടത്തുന്നതിന് പ്രതികള്‍ അമ്പല പരിസരവും, ചുറ്റമ്പലത്തെ കുറിച്ചും ദിവസങ്ങള്‍ക്ക് മുമ്പ് നീരിക്ഷണം നടത്തിയതായാണ് സൂചന.
പ്രതികള്‍ സഞ്ചരിച്ച മോട്ടോര്‍ ബൈക്കും, കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.മുഹമ്മദ് സിനാന്‍ ,അക്ഷയ്, ശരത്ത്, ജംഷീര്‍ എന്നീ 4 പ്രതികളെയാണ് പോലീസ് മണിക്കൂറുകള്‍ കൊണ്ട് വലയിലാക്കിയത്.ഇന്നലെ രാവിലെ തന്നെ മുഹമ്മദ് സിനാനും, അക്ഷയും മോട്ടോര്‍ ബൈക്കില്‍ പകല്‍ സമയത്തും അമ്പല പരിസരത്ത് കറങ്ങിയിരുന്നു. പ്രദേശത്തുകാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വാഹന പൂജയും അമ്പലത്തില്‍ പ്രദിക്ഷണവും നടത്തി തിരിച്ച് പോയിരുന്നു. കവര്‍ച്ചക്ക് മുഹമ്മദ് സിനാനും, അക്ഷയും ഇവിടെ തന്നെ ക്യാമ്പ് ചെയ്തു.കഴിഞ്ഞ 31നാണ് ഈ അമ്പലത്തില്‍ പുനപ്രതിഷ്ഠ നടന്നത്. ഇത് മനസ്സിലാക്കിയാണ് നാല്‌വര്‍ സംഘം മോഷണത്തിന് ഇവിടം തിരഞ്ഞെടുത്തത്.

സാക്ഷ്യപത്രം ഹാജരാക്കണം

കൽപറ്റ നഗരസഭയിൽ നിന്ന് 2025 സെപ്റ്റംബർ 30 വരെ വിധവ അല്ലെങ്കിൽ 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട 60 വയസ് പൂർത്തിയാവാത്ത എല്ലാ ഗുണഭോക്താക്കളും പുനർവിവാഹിതയല്ലെന്ന സാക്ഷ്യപത്രം

ടെൻഡർ ക്ഷണിച്ചു.

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്

കണക്ട് ടു വർക്ക് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സ്കിൽ പരിശീലനം നടത്തുന്നവർക്കും പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്കിന് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് പദ്ധതി

ടെൻഡർ ക്ഷണിച്ചു

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ എസ്.സി കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ നൽകുന്ന പദ്ധതിക്ക് വേണ്ടി ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി ആറ് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, കൽപറ്റ

ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണൻ നയിക്കും

വയനാട് ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷയായ വൈത്തിരി ഡിവിഷനിൽ നിന്ന് വിജയിച്ച ചന്ദ്രിക കൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. മേപ്പാടി ഡിവിഷനിൽ നിന്നുള്ള ടി. ഹംസയാണ് വൈസ് പ്രസിഡന്റ്. സബ്‍ കളക്ടര്‍ അതുൽ സാഗറിന്റെ സാന്നിദ്ധ്യത്തിൽ ഇരുവരും സത്യപ്രതിജ്ഞ

ബജറ്റിൽ അല്ല കഥയിലാണ് കാര്യം; 2025 ൽ സൂപ്പർ സ്റ്റാർ പടങ്ങളെ മലർത്തിയടിച്ച ചിത്രങ്ങൾ ഇതാ

മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഇൻഡിസ്ട്രികളിലെ സൂപ്പർ താരങ്ങളിൽ പലർക്കും നിരാശ സമ്മാനിച്ച വർഷമാണ് 2025 . ബിഗ് ബജറ്റിൽ വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും ബോക്സ് ഓഫീസിൽ തകർന്ന് തരിപ്പണമായി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.