വയനാട് ജില്ലാപഞ്ചായത്തിന്റെ പ്രവര്‍ത്തന മികവിന് അംഗീകാരമായി ഐ.എസ്.ഒ തിളക്കം. വിവിധ മേഖലയിലുളള പ്രവര്‍ത്തന മികവും പൊതുജന സേവനം കാര്യക്ഷമമായി നടപ്പാക്കിയതും പരിഗണിച്ചാണ് ഐ.എസ്.ഒ 9001 – 2015 സര്‍ട്ടിഫിക്കറ്റ് ജില്ലാപഞ്ചായത്തിന് ലഭിച്ചത്. ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ കൈവരിച്ച ആധുനികരണവും സേവനങ്ങള്‍ നല്‍കുന്നതിലുളള കൃത്യതയും ഇ ഗവേണിംഗ് സംവിധാനവും മുന്‍നിര്‍ത്തിയാണ് വയനാട് ജില്ലാപഞ്ചായത്തിനെ നേട്ടത്തിന് അര്‍ഹമാക്കിയത്. ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു.

കൺസ്യൂമർഫെഡ് സബ്‍സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും
കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്‍സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും






