അമൃദ് നടത്തുന്ന വിവിധ നൈപുണി വികസന തൊഴില്‍ പരിശീലനങ്ങള്‍ക്ക് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
•കാപ്പിത്തടി കരകൗശല വസ്തു നിര്‍മാണം-യോഗ്യത: എഴുതാനും വായിക്കാനുമുള്ള അറിവ്. 28 നും 45 നും മദ്ധ്യേ പ്രായം. ചിത്രകല, പെയിന്റിംഗ്, കൊത്തുപണി എന്നിവയില്‍ അഭിരുചിയുള്ളവര്‍ക്ക് മുന്‍ഗണന.
•തയ്യല്‍ പരിശീലനം-യോഗ്യത: എട്ടാം ക്ലാസ്സ്. പ്രായപരിധി 18 നും 45 നും മദ്ധ്യേ.
•പ്രിന്റിംഗ് & ബുക്ക് ബൈന്റിംഗ് അപ്രന്റിസ്-യോഗ്യത ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നോ, അമൃദില്‍ നിന്നോ പ്രിന്റിംഗ്, ബുക്ക് ബൈന്റിംഗ് പരിശീലനം പൂര്ത്തിയാക്കിയവാരായിരിക്കണം. പ്രായപരിധി 18 നും 45 നും മദ്ധ്യേ.
•ഡ്രൈവിംഗ് പരിശീലനം-യോഗ്യത: എസ്.എസ്.എല്‍.സി. പ്രായപരിധി 18 നും 45 നും മദ്ധ്യേ.
•ടെയ്ലറിംഗ് ഇൻസ്ട്രക്ടർ-യോഗ്യത: എസ്.എസ്.എല്‍.സി, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ ടെയിലറിംഗ് ഇന്‍സ്ട്രക്ടറായി ജോലിചെയ്ത പരിചയം. പ്രായപരിധി 18 നും 45 നും മദ്ധ്യേ.
താല്പര്യമുള്ളവര് ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അപേക്ഷ എന്നിവ സഹിതം ഡിസംബര്‍ 12 നകം സെക്രട്ടറി, അമൃദ്, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ-673122 എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷഫോറം അമൃദില്‍ ലഭിക്കും. വെള്ളക്കടലാസില്‍ എഴുതിയും അപേക്ഷിക്കാം. ഫോണ്‍: 04936 202 195.