Lപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്- ബ്ലെസി ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ വിഖ്യാത നോവലായ ആടുജീവിതത്തിന്റെ ചലച്ചിത്രാവിഷ്കരമായ ചിത്രം , പ്രഖ്യാപനം മുതലെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഇപ്പോഴിതാ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
സോഷ്യൽ മീഡിയ പേജിൽ ആടുജീവിതവുമായി ബന്ധപ്പെട്ട ഒരു വിഡിയോ പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ റിലീസിനെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിങ് തീയതി നവംബർ 30ന് നാല് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിഡിയോയിൽ പറയുന്നത്. പ്രതീക്ഷയെ പുനർനിർവചിക്കുന്നു എന്നാണ് റിലീസ് തീയതി പ്രഖ്യാപനത്തേക്കുറിച്ചുള്ള വിഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നത്.
സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതം എത്തുക.