ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നിന്നും സി.ബി.സി/പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനായി ബോര്‍ഡ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടത്തിയ അദാലത്തിലെ ഇളവുകള്‍ നല്‍കുന്നത് ഡിസംബര്‍ 30 വരെ ദീര്‍ഘിച്ചിച്ചു. അദാലത്തില്‍ പങ്കെടുക്കാത്തവര്‍ക്കും ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെട്ട് കുടിശ്ശികകള്‍ തീര്‍ക്കാം. പലിശ പിഴപ്പലിശ എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള കുടിശ്ശിക ഇളവുകള്‍ പ്രയോജനപ്പെടുത്താം. ഫോണ്‍: 04936202602, 9188401613.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







