സ്ത്രീധനം വാങ്ങി, പക്ഷേ ആർമി ക്യാപ്റ്റന് കിട്ടുന്നത് അഭിനന്ദന പെരുമഴ; രാജ്യമാകെ സൂപ്പർഹിറ്റായി വിവാഹം, കാരണം

ഫരീദാബാദ്: സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച ആര്‍മി ക്യാപ്റ്റനെ രാജ്യമാകെ അഭിനന്ദിക്കുകയാണ്. സംശയക്കേണ്ടേ, സംഭവം സത്യമാണ്. ഹരിയാനയില്‍ നടന്ന ഒരു വിവാഹം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ദേവേന്ദ്ര അഥാനയുടെ മകനും കോൺഗ്രസ് നേതാവ് നേത്രപാല്‍ അഥാനയുടെ സഹോദരനുമായ ഡോ. രാജീവും ഓംപാല്‍ സിംഗിന്‍റെ മകള്‍ ഡോ. ശിവാനിയും തമ്മിലുള്ള വിവാഹത്തിനാണ് അഭിനന്ദനങ്ങളുടെ പെരുമഴ തന്നെ ലഭിക്കുന്നത്.

ഗുജ്ജര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ് ഇരുവരും. വിവാഹത്തിന് കോടികള്‍ ചെലവഴിക്കുന്ന കാര്യത്തില്‍ വളരെ മുന്നില്‍ നിൽക്കുന്നവരാണ് ഗുജ്ജര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍. എന്നാല്‍, രാജീവിന്‍റെയും ശിവാനിയുടെ കുടുംബവും ഈ സമ്പ്രദായം തന്നെ മാറ്റിമറിക്കാനാണ് ശ്രമിച്ചത്. ഒരു രൂപ മാത്രം കൈമാറിയാണ് രാജീവും ശിവാനിയും ഇരുവരും വിവാഹം കഴിച്ചത്. ഡിസംബര്‍ നാലിനായിരുന്നു ഇരുവരുടെയും വിവാഹം.

ഒരു രൂപയ്ക്ക് വിവാഹം നടത്തി അഥാന കുടുംബം സമൂഹത്തിൽ സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുമ്പോൾ, സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീധനം എന്ന മോശം വ്യവസ്ഥയ്ക്കെതരെ വലിയ സന്ദേശമാണ് നൽകുന്നതെന്ന് ശിവാനിയുടെ അച്ഛൻ ഓപാല്‍ സിംഗ് പറഞ്ഞു. അഥാന കുടുംബത്തെ പോലെ സ്ത്രീധന രഹിത വിവാഹം പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം സമൂഹത്തിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. സ്ത്രീധനം വാങ്ങാതെയുള്ള രാജീവിന്റെ വിവാഹം നഗരത്തിൽ മാത്രമല്ല, രാഷ്ട്രീയ വൃത്തങ്ങളിലും വളരെയധികം ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ഇത് സമൂഹത്തിന് ഒരു നല്ല സന്ദേശമാണ് നൽകുന്നതെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. സർക്കാർ സ്‌കൂളിൽ അധ്യാപകനായ ഓംപാല്‍ സിംഗ് ഫരീദാബാദിലെ ധഹ്കൗള ഗ്രാമത്തിലാണ് താമസിക്കുന്നത് ശിവാനിയുടെ മുത്തച്ഛൻ അന്തരിച്ച ക്യാപ്റ്റൻ രഞ്ജിത് സിംഗ്, 1982-ൽ ഗ്രാമത്തിലെ നിർവാരോദ് സർപഞ്ചായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.