ഡീപ് ഫേക്കിന് പിന്നാലെ മറ്റൊരു ഭീഷണി, സ്ത്രീകളെ ‘നഗ്നരാക്കുന്ന’ ആപ്പുകൾ, ഉപയോഗം വർധിക്കുന്നതായി റിപ്പോർട്ട്

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും ജനപ്രീതി വർധിക്കുന്നതായി റിപ്പോർട്ട്. സെപ്റ്റംബറിൽ മാത്രം 24 ദശലക്ഷം ആളുകൾ വസ്ത്രങ്ങൾ ഇല്ലാതെ ചിത്രങ്ങൾ കാണിക്കുന്ന വെബ്‌സൈറ്റുകൾ സന്ദർശിച്ചതായി സോഷ്യൽ നെറ്റ്‌വർക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക പറയുന്നു. മാർക്കറ്റിംഗിനായി ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് ഇത്തരം ആപ്പുകളും സൈറ്റുകളും പ്രവർത്തിക്കുന്നത്.

ഈ വർഷത്തിന്റെ ആരംഭം മുതൽ, X, Reddit എന്നിവയുൾപ്പെടെ സോഷ്യൽ മീഡിയയിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വർദ്ധിച്ചതായി ഗവേഷകർ പറഞ്ഞു. ഒരാളുടെ ചിത്രം എഐ ഉപയോഗിച്ച് നഗ്നമാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും സ്ത്രീകളാണ് ഇരകളാകുന്നത്. ആളുകളുെ അശ്ലീല ചിത്രങ്ങൾ നിർമിക്കാമെന്ന ആശങ്കാജനകമായ ഭീഷണി നിലനിൽക്കുന്നതായും വിദഗ്ധർ പറയുന്നു. ആർക്കും ആരുടെയും ചിത്രമെടുത്ത് നഗ്ന ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിക്കാമെന്നതാണ് അവസ്ഥയെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം അടങ്ങിയ പരസ്യങ്ങൾ കമ്പനി അനുവദിക്കുന്നില്ലെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു. സംശയാസ്പദമായ പരസ്യങ്ങൾ അവലോകനം ചെയ്ത് നയങ്ങൾ ലംഘിക്കുന്നവ നീക്കം ചെയ്യുമെന്ന് ഗൂഗിൾ വ്യക്തമാക്കി. ലോകത്താകമാനം ഡീപ് ഫെയ്ക്ക് വീഡിയോകളുടെ ആശങ്ക വർധിക്കുന്ന സമയത്താണ് ഇത്തരം നഗ്ന ആപ്പുകളുടെ ഭീഷണി. ഡീപ്ഫേക്ക് പോണോഗ്രാഫി നിരോധിക്കുന്ന ഒരു ഫെഡറൽ നിയമവും അമേരിക്കയിൽ നിലവിൽ ഇല്ല.

എന്നിരുന്നാലും പ്രായപൂർത്തിയാകാത്തവരുടെ ഇത്തരത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നത് യുഎസ് ഗവൺമെന്റ് നിയമവിരുദ്ധമാക്കുന്നു. നവംബറിൽ, നോർത്ത് കരോലിനയിലെ ഒരു ചൈൽഡ് സൈക്യാട്രിസ്റ്റിനെ ഫോട്ടോകളിൽ വസ്ത്രം അഴിക്കുന്ന ആപ്പുകൾ ഉപയോഗിച്ചതിന് 40 വർഷം തടവിന് ശിക്ഷിച്ചു. ടിക് ടോക് അൺഗ്രസ് എന്ന എന്ന കീവേഡ് നിരോധിച്ചു. നടപടിയുമായി മെറ്റയും രംഗത്തുവന്നിട്ടുണ്ട്.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.