ഒരേ പന്തലിൽ നാലുപേരെ ഒരുമിച്ച് വിവാഹം ചെയ്ത് യുവാവ്? വൈറലായി വീഡിയോ

അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയകളിൽ വൈറലാവാറുണ്ട്. അതിൽ നേരേതാണ്, കള്ളമേതാണ് എന്ന് മനസിലാക്കുക വരെ ചിലപ്പോൾ പ്രയാസമാണ്. ലൈക്കുകൾക്കും, ഷെയറുകൾക്കും വൈറലാവാനും വേണ്ടിത്തന്നെ അതുപോലെ പല വീഡിയോകളും ആളുകൾ ഷെയർ ചെയ്യാറുണ്ട്.

ഏതായാലും ഇപ്പോൾ വൈറലാവുന്നത് ഒരു വിവാഹ വീഡിയോയാണ്. ഒരു യുവാവ് ഒരേ സമയം നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നു എന്നും പറഞ്ഞാണ് വീഡിയോ വൈറലാവുന്നത്. വീഡിയോയിൽ ഒരു യുവാവ് നാല് സ്ത്രീകളുമായി അഗ്നിക്ക് വലം വയ്ക്കുന്നതാണ് കാണുന്നത്. നാലുപേരും വിവാഹവേഷത്തിൽ തന്നെയാണ്. നാലുപേരുടെ കഴുത്തിലും ഹാരവും കാണാം.


യുവാവ് പുഞ്ചിരിയോടെയാണ് അഗ്നിക്ക് വലം വയ്ക്കുന്നത്. ഒരു പന്തലിലാണ് ഇത് നടക്കുന്നത്. ചുറ്റുമുള്ളവർ പൂക്കളെറിഞ്ഞ് ഇവരെ ആശീർവദിക്കുന്നുമുണ്ട്. തീർന്നില്ല പ്രദക്ഷിണം പൂർത്തിയാകുമ്പോൾ നാലു യുവതികളും യുവാവിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതും വീഡിയോയിൽ കാണാം. ഏതായാലും, വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി.

എന്നാൽ, ഇത് യഥാർത്ഥ വിവാഹമല്ല. വെറും റീലിന് വേണ്ടി മാത്രം കാട്ടിക്കൂട്ടുന്നതാണ് എന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഒരാൾ പറഞ്ഞത് റീലിന് വേണ്ടി ഓരോന്ന് കാണിക്കുമ്പോൾ ശരിക്കും വിവാഹത്തിന് ഏത് ദിശയിലാണോ വലം വയ്ക്കുന്നത് അതുപോലും മറന്നു പോയി എന്നാണ്. ഏതായാലും, ആളുകൾ ഈ വിവാഹത്തെ വെറും കോമഡിയായിട്ടാണ് കണ്ടിരിക്കുന്നത്. ലൈക്കിനും ഷെയറിനും വേണ്ടി എന്തെല്ലാമാണ് ആളുകൾ കാണിക്കുന്നത് എന്നാണ് മറ്റൊരു കൂട്ടം ആളുകൾ ചോദിക്കുന്നത്.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.