പെട്രോളിനും ഡീസലിനും അധിക നികുതി ചുമത്താൻ കർണാടക സർക്കാർ, ലക്ഷ്യമിത്

ബെംഗളൂരു: സംസ്ഥാനത്ത് വിൽക്കുന്ന ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും 50 പൈസ മുതൽ 1 രൂപ വരെ സെസ് ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക സർക്കാർ. ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബി‌പി‌എൽ) കാർഡ് ഉടമകളായ 1.8 കോടി ആളുകൾക്ക് സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് പണം കണ്ടെത്താനാണ് സെസ് ചുമത്തുന്ന കാര്യം ആലോചിക്കുന്നത്. നേരത്തെ കേരളവും ഇന്ധനത്തിന് അധിക നികുതി ചുമത്തിയിരുന്നു. ഗിഗ്, ട്രാൻസ്പോർട്ട് തൊഴിലാളികൾക്കായി അടുത്തിടെ ആരംഭിച്ച സാമൂഹിക സുരക്ഷാ പദ്ധതിക്ക് പിന്നാലെയാണ് വിപുലമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കാൻ തൊഴിൽ വകുപ്പ് ഒരുങ്ങുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

1.8 കോടി ബിപിഎൽ കാർഡ് ഉടമകളെ ഉൾപ്പെടുത്തിയാണ് പദ്ധതി. 25 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷയൊരുക്കുകയാണ് ലക്ഷ്യം. നിലവിൽ, വെറും 50 പൈസ മുതൽ 1 രൂപ വരെ വർദ്ധിപ്പിച്ചാൽ അത് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. അപകടത്തിനും ആരോഗ്യ പരിരക്ഷയ്ക്കുമായി 25 ലക്ഷം രൂപയുടെ കവറേജാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്.

പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തുന്നതിലൂടെ സംസ്ഥാന സർക്കാരിന് പ്രതിവർഷം 1,200 കോടി മുതൽ 1,500 കോടി രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കർണാടക സ്റ്റേറ്റ് ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്, ട്രാൻസ്പോർട്ട് തൊഴിലാളികൾക്കായി പുതുതായി രൂപീകരിച്ച ട്രാൻസ്പോർട്ട് ബോർഡ് പോലുള്ള നിലവിലുള്ള ബോർഡുകളുടെ പരിധിയിൽപ്പെടാത്ത അസംഘടിത മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ലാഡ് പറഞ്ഞു.

സാമൂഹിക സുരക്ഷയുടെ അടിയന്തിര ആവശ്യമുള്ള 43 അസംഘടിത മേഖലകൾ സർക്കാർ ശ്രദ്ധിക്കുന്നു. ഈ മേഖലകളിലേക്ക് സാമൂഹിക സുരക്ഷ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വരും ആഴ്ചകളിൽ മുഖ്യമന്ത്രിക്കും സർക്കാരിനും സമർപ്പിക്കാനാണ് തൊഴിൽ വകുപ്പ് പദ്ധതി തയ്യാറാക്കുന്നത്.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.