കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? ലോക പ്രശസ്ത ചോദ്യത്തിന് ഉത്തരവുമായി ശാസ്ത്രലോകം

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് ? കാലങ്ങളായി മനുഷ്യനെ കുഴപ്പിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചുവെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെഫീൽഡ് ആൻഡ് വാർവിക്ക് ( Sheffield and Warwick ) യൂണിവേഴ്സിറ്റികളിലെ ശാസ്ത്രജ്ഞർ. യുണിലാഡ് (Unilad) പങ്ക് വച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. മുട്ടയുടെ തോടിന് കാരണമാകുന്ന ഒരു പ്രോട്ടീൻ കാണപ്പെടുന്നത് കോഴികളുടെ അണ്ഡാശയത്തിൽ മാത്രമാണെന്നും അതുകൊണ്ട് തന്നെ ആദ്യമുണ്ടായത് കോഴിയാണ് എന്നുമാണ് കണ്ടെത്തൽ.

ഓവോക്ലെഡിഡിൻ -17 (Ovocledidin -17) എന്ന ഈ പ്രോട്ടീൻ മുട്ടയുടെ തോടിന്റെ നിർമ്മാണത്തിൽ ഒരു ഉത്പ്രേരകമായി പ്രവർത്തിക്കുന്നു. മുട്ടയുടെ ഉത്പാദന പ്രക്രിയയെക്കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ ഒരു സൂപ്പർ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ലഭ്യമാക്കിയാണ് ഈ കണ്ടെത്തൽ നടത്തിയത്. HECToR എന്ന് പേരിട്ടിരിക്കുന്ന ഈ സൂപ്പർ കമ്പ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തിയ വിവരങ്ങൾ അനുസരിച്ച് മുട്ടയുടെ തോടിന്റെ നിർമ്മാണത്തിൽ OC-17 സുപ്രധാന പങ്ക് വഹിക്കുന്നു.

എന്നാൽ ഈ കണ്ടെത്തലിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. കോഴിയിൽ നിന്ന് അല്ലാതെ മറ്റൊരു ജീവിയിൽ നിന്നും ഉണ്ടായ മുട്ട വിരിഞ്ഞു കോഴി ഉണ്ടായി എന്നാണ് ഒരു വാദം. എന്നാൽ ആദത്തിനും ഹൗവയ്ക്കും ഒപ്പം ദൈവം പക്ഷി മൃഗാദികളെയും സൃഷ്ടിച്ചു. ആ സൃഷ്ടിയുടെ ഭാഗമാണ് കോഴി എന്നും ശാസ്ത്രജ്ഞർ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മറ്റൊരു കൂട്ടർ പറയുന്നു.

നേച്ചർ ഇക്കോളജി ആൻഡ് ഇവൊലൂഷനിൽ (Nature Ecology & Evolution ) മുൻപ് പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ട് അനുസരിച്ച് ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ തുടങ്ങി അംനിയോട്ട് (amniyotes) വിഭാഗത്തിൽ ഉൾപ്പെടുന്ന ജീവികൾക്ക് വിവിപാരിറ്റിക്ക് ഉള്ള കഴിവ് ഉണ്ടായിരുന്നു. ചെറുപ്പമായി ജീവിക്കാനും ഭ്രൂണത്തെ നില നിർത്താനും (EER) ഇവയ്ക്ക് ഉണ്ടായിരുന്ന ഈ കഴിവ് അംനിയോട്ടുകളുടെ വർദ്ധനയ്ക്ക് ഇടയാക്കി. 29 ഓളം ജീവനുള്ള സ്പീഷീസുകളെയും 51 ഓളം ഫോസിൽ സ്പീഷീസുകളെയും പഠന വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കണ്ടെത്തൽ.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.