കൽപ്പറ്റ: കഴിഞ്ഞ ദിവസം വയനാട്ടിലെ ബാണാസുരൻ മലയിൽ തണ്ടർ ബോൾട്ടിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം പെരിയകുളം പുതുക്കോട്ടയിലെ അണ്ണാനഗർ പൊതു സ്മശാനത്തിൽ സംസ്കരിച്ചു.
വയനാട്ടിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽ മുരുകന്റെ മൃതദേഹം തമിഴ്നാട് പെരിയകുളം പുതുകോട്ടെ അണ്ണാ നഗറിലെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. പുലർച്ചയാണ് സംസ്കാരം നടത്തിയത്.
ചൊവ്വാഴ്ച്ച രാവിലെ വയനാട്ടിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രമുഖനായ മാവോയിസ്റ്റ് നേതാവ് വേൽ മുരുകൻ മൃതദേഹമാണ് ജന്മനാടായ തമിഴ് നാട്ടിലെ തേനി ജില്ലയിലെ പുതുക്കോട്ടൈ പെരിയകുളം അണ്ണാ നഗർ പൊതുശ്മശാനത്തിൽ സംസ്കരിച്ചത് .അടുത്ത ബന്ധുക്കളും നാട്ടുകാരും സംസ്കാരചടങ്ങിൽ പങ്കെടുത്തു പുലർച്ചെ അഞ്ചരയോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത് .കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങി ജന്മ നാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു .വേൽമുരുകന്റെ ജേഷ്ഠൻ അഡ്വ മുരുകൻ ,മാതാവ് അണ്ണമ്മാൾ , അഭിഭാഷകർ എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങാൻ കേരളത്തിൽ എത്തിയത്. ബന്ധുക്കൾ ഏർപ്പെടുത്തിയ സ്വകാര്യ ആംബുലൻസിലാണ് മൃതദേഹം കൊണ്ടു പോയത്. കേരളത്തിൽ നിന്നുള്ള മനുഷ്യാവകാശപ്രവർത്തകർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഇതിനിടെ ബാണാസുര വാളാരംകുന്ന് ഏറ്റുമുട്ടൽ സംബന്ധിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ഏറ്റുമുട്ടൽ യാദൃശ്ചികമായ സംഭവമെന്നാണ് പോലീസ് വിശദീകരണം.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്