ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ടേക്ക് ഓഫ് പരിപാടിയുടെ ടെല്‍ എ ഹലോ ഫോണ്‍ ഇന്‍ പരിപാടിയില്‍ ഈ ആഴ്ച്ചയിലെ അതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പങ്കെടുക്കും. നവംബര്‍ 6 ന് രാവിലെ 10 മുതല്‍ 11 വരെ കുട്ടികള്‍ക്ക് പ്രസിഡന്റുമായി സംവദിക്കാം. ഫോണ്‍ 9072205674.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







