കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംവരണ അട്ടിമറിക്കെതിരെ കലക്ടറേറ്റിനു മുന്നിൽ നിൽപ്പ് സമരം നടത്തി.കോഴിക്കോട് രൂപത ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ഡയറക്ടറും, വയനാട് സൗത്ത് ഫോറോന വികാരിയുമായ റവ. ഫാ. പോൾ ആൻഡ്രൂസ് സമരം ഉദ്ഘാടനം ചെയ്തു.ലത്തീൻ കത്തോലിക്കാ ആംഗ്ലോ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എല്ലാ കോഴ്സുകൾക്കും നാലു ശതമാനം ഏർപ്പെടുത്തുക,
സവർണ പ്രീണനം അവസാനിപ്പിച്ച് സാമൂഹ്യ രീതി ഉറപ്പു വരുത്തുക, സംവരണം നടപ്പാക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു നിൽപ്പ് സമരം നടത്തിയത്. 12 രൂപതകൾ സംയുക്തമായി സംസ്ഥാനത്തെ മുഴുവൻ താലൂക്ക്, സിവിൽ സ്റ്റേഷൻ കേന്ദ്രങ്ങളിലും നിൽപ്പ് സമരം നടത്തുന്നതിൻ്റെ ഭാഗമായാണ് കലക്ടറേറ്റിൽ ഇന്ന് സമരം സംഘടിപ്പിച്ചത്.

ദർഘാസ് ക്ഷണിച്ചു.
വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത