വിദൂര പട്ടികവർഗ്ഗ കോളനികളിലേക്ക് സമ്പൂർണ്ണ ആയുർവേദ ചികിത്സ എത്തിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള കോളനികളിലെ ആളുകൾക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടർച്ചയായ ആയുർവേദ ചികിത്സയിലൂടെ കോളനി നിവാസികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ആണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
കവുങ്ങുംകണ്ടി കോളനിയിൽ വെച്ച് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ആന്റണി നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ വിജയൻ, മെഡിക്കൽ ഓഫീസർമാരായ ഡോ. രേഖ സിഎൻ, ഡോ സിറാജുദ്ദീൻ കെ, സുധാകരൻ, ജുനൈദ് റ്റി പി , ട്രൈബൽ പ്രമോട്ടർമാരായ ഉണ്ണി, വിശ്വന്ത്, രജിത എന്നിവർ പങ്കെടുത്തു.