കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി റ്റി.ജെ സഖറിയ ധർണ്ണ ഉദ്ഘാടനം ചെയ്തു.പെൻഷൻകാർക്ക് അനുവദിച്ച ചികിത്സാ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിൽ വരുത്തുക, ഫുൾ പെൻഷൻ ലഭിക്കാനുള്ള നിലവിലെ സേവന കാലാവധിയിൽ വരുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക, കോവിഡ് കാലത്ത് ഭൂരിഭാഗം അനുഭവിക്കുന്ന മുതിർന്ന പൗരന്മാരായ പെൻഷൻകാർക്ക് ചികിത്സാസഹായവും സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തുക, കുടിശ്ശികയായ നാലു ഘടു ക്ഷേമാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ സംഘടിപ്പിച്ചത്. ജില്ലാ കമ്മിറ്റി അംഗം വേണുഗോപാൽ എം കീഴിശേരി ധർണ്ണയിൽ അധ്യക്ഷനായി. നിയോജക മണ്ഡലം സെക്രട്ടറി കെ.സുബ്രമണ്യം, പോൾ അലക്ണ്ടർ, കെ.സ്റ്റീഫൻ എന്നിവർ സംസാരിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.