ഐഎൻടിയുസി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മുട്ടിലിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി.
ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റും കെപിസിസി മെമ്പറുമായ പി.പി ആലി ധർണ ഉദ്ഘാടനം ചെയ്തു.തൊഴിൽദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് കൂലി 700 രൂപ ആക്കുക, തൊഴിലാളികൾക്ക് പ്രായഭേദമില്ലാതെ തൊഴിൽ നൽകുക, പ്രത്യേക ക്ഷേമനിധി രൂപീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ്ണ നടത്തിയത്.
ഐഎൻടിയുസി മുട്ടിൽ മണ്ഡലം പ്രസിഡണ്ട് ബാബു പിണ്ടിപ്പുഴു അധ്യക്ഷനായി. മോഹൻദാസ് കോട്ടകൊല്ലി മുഖ്യപ്രഭാഷണം നടത്തി. ഇഖ്ബാൽ മുട്ടിൽ, ഏലിയാമ്മ, കുട്ടിഹസൻ, നൗഷാദ്, മാത്യുകുട്ടി സുരേഷ്, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

കൺസ്യൂമർഫെഡ് സബ്‍സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും
കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്‍സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും






