മരണമാസ് ആയി പൃഥ്വിരാജും പ്രഭാസും; സലാര്‍ ട്രെയിലർ അതിഗംഭീരം: വീഡിയോ കാണാം.

ഒരു മുത്തശ്ശി കഥയുടെ ഭാവത്തോടെ ആരംഭിച്ച്‌ തീപാറുന്ന പോരാട്ടങ്ങളിലൂടെ മുന്നേറുന്ന രംഗങ്ങളുമായി പ്രഭാസ് (Prabhas), പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) ചിത്രം ‘സലാര്‍’ ട്രെയ്‌ലര്‍ (Salaar trailer). ചിത്രം റിലീസ് ചെയ്യുന്ന അഞ്ചു ഭാഷകളിലും ട്രെയ്‌ലര്‍ റിലീസ് ചെയ്‌തു.ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ‘സലാര്‍ ഭാഗം 1 സീസ്‌ഫയര്‍’ (Salaar).

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും പ്രതീക്ഷ വാനോളമാണ്. ഡിസംബര്‍ 22 ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ ഈ ആക്ഷൻ വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ പ്രേക്ഷകര്‍ക്കുമാകും.രണ്ട് മണിക്കൂറും 55 മിനിറ്റും ദൈര്‍ഘ്യമുള്ള ചിത്രം ഒരു ആക്‌ഷൻ ചിത്രത്തേക്കാളുപരി രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദവും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പറയുന്നത്.

വരധരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വരധരാജിന്‍റെ ബാല്യകാല സുഹൃത്ത് ദേവ് എന്ന നായക കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുക. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക.

ഇവര്‍ക്ക് പുറമേ ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭുവൻ ഗൗഡ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ഉജ്വല്‍ കുല്‍ക്കര്‍ണി ആണ്. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് സലാര്‍ നിര്‍മിക്കുന്നത്. സലാര്‍ കേരളത്തില്‍ ഡിസംബര്‍ 22ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് തീയറ്ററുകളില്‍ എത്തിക്കും.

ദര്‍ഘാസ് ക്ഷണിച്ചു.

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സബ് സെന്ററുകളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12

ഗതാഗതം നിരോധിച്ചു

വെങ്ങപ്പള്ളി – തെക്കുംതറ റോഡില്അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.