ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും തൊഴിൽ ദിനവും വർദ്ധിപ്പിക്കണമെന്നും എല്ലാ തൊഴിലാളികളെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഐ.എൻ.ടി.യു.സി തവിഞ്ഞാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ ധർണ്ണാ സമരം നടത്തി.ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു.പി. റെയിസ് അദ്ധ്യക്ഷത വഹിച്ചു.പി.എസ് മുരുകേശൻ, ലൈജി തോമസ്, സുരേഷ് പാലോട്ട്, സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







