തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിലും എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനമായി 10000 രൂപ വീതം നൽകുവാൻ പട്ടികജാതി വികസന വകുപ്പ് തീരുമാനിച്ചു.
2018 ഡിസംബറിൽ ആലപ്പുഴ വെച്ച് നടന്ന കലോത്സവത്തിലെ വിജയികൾക്കാണ് സമ്മാനം ലഭിക്കുക. 212 വിദ്യാർഥികൾ പ്രോത്സാഹന സമ്മാനത്തിന് അർഹരായിട്ടുണ്ട്. പട്ടിക ജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളിൽ കലാവാസന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
കുട്ടികളുടെ കലാപ്രകടനങ്ങൾ പൊതുജനങ്ങൾക്കു കൂടി കാണുവാൻ പറ്റുന്ന തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചുകൊണ്ട് തുക വിതരണം ചെയ്യുവാനാണ് സർക്കാർ ഉദ്ദേശിച്ചത്. പക്ഷെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഇത് സാധ്യമല്ലാത്തതിനാൽ കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നൽകുക. ഇതിനായി 21,20,000 രൂപ പട്ടിക ജാതി വികസന വകുപ്പിന് സർക്കാർ അനുവദിച്ചു.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്