മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ചന്തക്ക് തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചന്തയുടെ ഉദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ നിര്‍വഹിച്ചു. പഞ്ചായത്ത്് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിസ്‌റ മുനീര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയര്‍മാന്‍ ഷിനു കാച്ചിറയില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശാന്തിനീ പ്രകാശന്‍, കെ.കെ ചന്ദ്രബാബു, സി.ഡി.എസ് ചെയ്‌പേഴ്സണ്‍ ജലജ സജി, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്