സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന സമന്വയ പദ്ധതി പ്രകാരം പത്താം തരം , ഹയര്‍ സെക്കന്ററി തുല്യത കോഴ്സുകളിലേക്ക് ട്രാന്സ്ജെന്റര് വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പത്താംതരത്തിന് ഏഴാം തരവും, ഹയര്‍ സെക്കന്ററിയ്ക്ക് പത്താം തരവും വിജയിക്കണം. സമന്വയ പഠിതാക്കള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും. പഠിതാവായ നിക്ഷ ഋതിയില്‍ നിന്നും രേഖകള്‍ സ്വീകരിച്ച് സാക്ഷരത മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന് ജീവനക്കാരായ പി.വി. ജാഫര്‍, വസന്ത എം.കെ, പ്രേരക് മഞ്ജുഷ വി.പി പങ്കെടുത്തു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







