ചെന്നലോട്: സമൂഹത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് സമ്മാനമായി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് കേക്കുകൾ വീടുകളിൽ എത്തിച്ചു നൽകി. മെഡിക്കൽ ഓഫീസർ ഡോക്ടർ സുരേഷ് ബാബുവിന് കേക്കുകൾ കൈമാറിക്കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ശാന്തി അനിൽ, ഹെൽത്ത് സൂപ്പർവൈസർ എം ബി മുരളി, ഹെഡ് നേഴ്സ് ബിന്ദുമോൾ ജോസഫ്, കെ എം ഫെമി, അലീന ചാക്കോ തുടങ്ങിയവർ സംസാരിച്ചു. കെ രാജാമണി സ്വാഗതവും റിയ ഐസൺ നന്ദിയും പറഞ്ഞു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ്.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍