ശ്രദ്ധിച്ചില്ലെങ്കിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളടക്കം ലോക്കാകും! വാട്സ്ആപ്പിൽ പുതിയ തട്ടിപ്പ്

തിരുവനന്തപുരം: ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ബന്ധുക്കളുമായും കൂട്ടുകാരുമായും ബന്ധം നിലനിർത്താൻ കഴിയുന്ന മികച്ച മാധ്യമമായ വാട്സ്ആപ്പിന് വലിയ സ്വീകാര്യതയാണ് ഉള്ളത്. എന്നാൽ, ഇത് അവസരമായി കണ്ട് വിവിധ തട്ടിപ്പുകളും വാട്സ്ആപ്പ് മുഖാന്തരം നടക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയതരം തട്ടിപ്പ് സന്ദേശങ്ങളാണ് ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്. ഇതിനെതിരെ ജാഗ്രത പാലിച്ചില്ലെങ്കിൽ വ്യക്തിഗത വിവരങ്ങളടക്കം ഒറ്റയടിക്ക് ചോർന്നേക്കാം.

അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ച സ്ക്രീൻ ഷെയറിംഗ് ഫീച്ചർ ദുരുപയോഗം ചെയ്യുന്ന തട്ടിപ്പാണ് ഇത്തവണ ചർച്ചയായി മാറുന്നത്. വിവിധ സേവനങ്ങൾക്കെന്ന വ്യാജേന സമീപിക്കുന്ന സൈബർ തട്ടിപ്പുകാരാണ് സ്ക്രീൻ ഷെയർ ഓപ്ഷൻ ദുരുപയോഗം ചെയ്ത് പണം തട്ടുന്നത്. സ്ക്രീൻ ഷെയർ ഓപ്ഷൻ എനേബിൾ ചെയ്യുന്നതോടെ, ഉപഭോക്താവിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വരെ ലോക്ക് ചെയ്യാൻ തട്ടിപ്പ് സംഘങ്ങൾക്ക് സാധിക്കുന്നതാണ്. പാസ്‌വേഡ് മാറ്റിയാണ് ഇത്തരത്തിൽ ലോക്ക് ചെയ്യുന്നത്. ഇതോടെ, യഥാർത്ഥ ഉപഭോക്താവിന് സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.