മേപ്പാടി: മേപ്പാടി മണ്ഡലം സംസ്ക്കാര സാഹിതി കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിതി കുടുംബ സംഗമവും ഐക്യ ക്രിസ്മസ് ആഘോഷവും നടത്തി.പ്രസിഡന്റ് വയനാട് സക്കറിയാസിൻ്റ അധ്യക്ഷതയിൽ കെപിസിസി മെമ്പർ പി.പി ആലി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ മുഖ്യ പ്രഭാഷണം നടത്തി.ഒ.വി റോയ്, ഒ. ഭാസ്ക്കരൻ,സി.എ അരുൺദേവ്, രാംകുമാർ എ, സുന്ദർരാജ് എടപ്പെട്ടി, എൻ അബ്ദുൾ മജീദ്, സലീം താഴത്തൂർ, ജോൺ മാത, റീന കോട്ട നാട്, ശ്രീജ,സുജാത മഹാദേവൻ ,വിനോദ് സി.കെ എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിലുള്ളവരെ ആദരിച്ചു.സംഗീത വിരുന്നും സംഘടിപ്പിച്ചു.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍