ശ്രേയസ് മലങ്കര യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം നെൻമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് അധ്യക്ഷത വഹിച്ചു.പാവപ്പെട്ട കുടുംബത്തിനുള്ള ഭവന നിർമ്മാണ സഹായം നെൻമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.ജി ചെറുതോട്ടിൽ വിതരണം ചെയ്തു.അയൽക്കൂട്ട അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.പ്രശസ്ത മജീഷ്യൻ മനോജ് വിസ്മയയുടെ മാജിക് ഷോ ആഘോഷ പരിപാടിയുടെ മാറ്റുകൂട്ടി.നെൻമേനി ഗ്രാമപഞ്ചായത്ത് മെമ്പർ അനിത കല്ലൂർ, സാബു പി.വി, ഷീല മോഹനൻ എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







