വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ വെള്ളമുണ്ട സെക്ഷനിലെ ഇണ്ടേരിക്കുന്നു, ഇണ്ടേരിക്കുന്നു ആര്‍.ജി.ജി.വി.വൈ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലും , കുന്നുമ്മല്‍ അങ്ങാടി ഹെല്‍ത്ത് സെന്റര്‍ ഭാഗത്തും വരുന്ന പ്രദേശങ്ങളില്‍ നാളെ ( വ്യാഴം ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
പനമരം സെക്ഷനിലെ നീരട്ടാടി, നീരട്ടാടി പൊയില്‍, ഓടക്കൊല്ലി, എട്ടുകയം, കൈപ്പട്ടൂകുന്ന്, വിളമ്പുകണ്ടം എന്നീവിടങ്ങളില്‍
നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും
കമ്പളക്കാട് സെക്ഷനിലെ കീഴില്‍ ചീങ്ങാടി, കൂടോത്തുമ്മല്‍, ചീക്കല്ലൂര്‍, പച്ചിലക്കാട് ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.