മാലിന്യമുക്തം നവകേരളം: ജില്ലയില്‍ ജനകീയ ക്യാമ്പെയിന്‍ നടപ്പാക്കും

മാലിന്യ മുക്ത നവകേരളം ക്യാമ്പെയിന്റെ ഭാഗമായി മാലിന്യമുക്ത ജില്ലയെന്ന ലക്ഷ്യത്തിന് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍, കച്ചവടക്കാര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ ക്യാമ്പെയിന്‍ നടപ്പാക്കും. കലക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മാലിന്യ സംസ്‌കരണത്തിന് പരിഹാരം കണ്ടെത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലേക്ക് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എത്തിക്കുന്നവര്‍, ഉത്പന്നങ്ങള്‍ കയറ്റി വരുന്ന വാഹനങ്ങള്‍, വിതരണക്കാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായ സമിതി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഹോട്ടലുകളിലെ മലിനജലം ഒഴിക്കിവിടാന്‍ പൊതുസംവിധാനം ഉറപ്പാക്കാനും ഭക്ഷണം പാര്‍സല്‍ നല്‍കുന്നതിന് പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. സ്ഥാപനങ്ങളില്‍ പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥര്‍ കച്ചവടക്കാരുമായി സൗഹൃദത്തിലുള്ള ഇടപെടല്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മാലിന്യ സംസ്‌കരണം ഓരോരുത്തരുടെയും ഉത്തരവാദിത്തമായി കണ്ട് മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയാണ് ക്യാമ്പെയിന്റെ ലക്ഷ്യം. യോഗത്തില്‍ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, എല്‍.എസ്.ജി ഡി ജൂനിയര്‍ സൂപ്രണ്ട് സി. സുധീര്‍, മലീനകരണ നിയന്ത്രണ ബോഡ് എഞ്ചിനീയര്‍മാരായ എം.എസ് ദീപ്ത, മിഷല്‍ പുതുശ്ശേരി, ഉദ്യോഗസ്ഥര്‍, ശുചിത്വമിഷന്‍-ഹരിതകേരളമിഷന്‍ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.