ബത്തേരി മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സുകൃതം, ഇലക്ട്രോണിക് വീല്‍ചെയര്‍, വയോജനങ്ങള്‍ക്ക് സഹായ ഉപകരണം എന്നീവയുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ബത്തേരി മുന്‍സിപ്പല്‍ ചെയര്മാന് ടി.കെ രമേശ് ഉദ്ഘാടനം ചെയതു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി പൗലോസ് അധ്യക്ഷത വഹിച്ചു. ബത്തേരി താലൂക്ക് ഹോസ്പിറ്റലിലെ ഡോ. മോഹന്‍രാജ്, ഡോ. സന്തോഷ് എബി എന്നിവര്‍ നേതൃത്വം നല്കിയ ക്യാമ്പില്‍ നൂറോളം ആളുകള്‍ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാന്‍സിങ് കമ്മിറ്റി ചെയര്പേഴ്സന് ടോം ജോസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എസ് ലിഷ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.എ നസീറ തുടങ്ങിയവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







