സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും

സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും. പദ്ധതിയുടെ ഭാഗമായി ജില്ലാ തല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ രൂപരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബുവിന് നല്‍കി പ്രകാശനം ചെയ്തു.

ജില്ലയില്‍ തിരെഞ്ഞെടുത്ത 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭകളെയും, മുട്ടില്‍, തിരുനെല്ലി, തൊണ്ടര്‍നാട്, മീനങ്ങാടി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ,അമ്പലവയല്‍, പനമരം, മുള്ളന്‍ക്കൊല്ലി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തുകളെയുമാണ് ആദ്യ ഘട്ടത്തില്‍ തിരെഞ്ഞെടുത്തത്. മാര്‍ച്ച് ഒന്ന് മുതല്‍ ഒക്ടോബര്‍ രണ്ട് വരെയാണ് ക്ലാസുകള്‍ നടത്തുക. ജനുവരി ഫെബ്രവരി മാസങ്ങളിലായി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. പദ്ധതിയില്‍ ഉള്‍പ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിപുലമായ സംഘാടക സമിതി യോഗം വിളിച്ചു ചേര്‍ക്കും. മുന്‍ പദ്ധതികളിലൂടെ സാക്ഷരത നേടിയ ആദിവാസി വിഭാഗക്കാരായ പഠിതാക്കളെ പദ്ധതിയുടെ ഗുണഭോക്താക്കളായി നാലാം തരം തുല്യത കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്യും. സന്നദ്ധ സേവന താല്‍പര്യമുള്ള ഇന്‍സ്ട്രക്ടര്‍മാരെ ആദിവാസി വിഭാഗത്തില്‍ നിന്നും കണ്ടെത്തി പരിശീലനം നല്‍കും. ലോക സാക്ഷരതാ ദിനമായ സെപ്റ്റംബര്‍ എട്ടിന് തുല്യത പരീക്ഷ നടത്തി ഗാന്ധിജയന്തി ദിനത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സീതാ വിജയന്‍, ഉഷാ തമ്പി, എം.മുഹമ്മദ് ബഷീര്‍, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍, ജില്ലാ ട്രൈബല്‍ ഓഫീസര്‍ ഇ.ആര്‍.സന്തോഷ്‌കുമാര്‍, എസ്.എസ്.കെ കോര്‍ഡിനേറ്റര്‍ വി.അനില്‍കുമാര്‍, എല്‍.എസ.്ജി.ഡി. അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ടി. പ്രജുകുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, സ്റ്റാഫ് പി.വി.ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്

തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ്

ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക…

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ വാഗ്ദാനം

വായ്പയെടുത്ത ആൾ മരിച്ചാൽ തിരിച്ചടവ് എങ്ങനെ? ബാധ്യത ആർക്ക്? ബാങ്കിംഗ് നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം

സാധാരണയായി ഭവന വായ്പകൾക്ക് ഒക്കെ സഹ വായ്പക്കാരൻ ഉണ്ടാകാറുണ്ട്. ഇങ്ങനെ സഹ വായ്പക്കാരൻ ഉണ്ടെങ്കില്‍ സ്വാഭാവികമായും വായ്പയുടെ ബാധ്യത അയാള്‍ ഏറ്റ്എടുക്കെണ്ടി വരും. അതുപോലെ ഒരു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കില്‍ ആ വ്യക്തിയും വായ്പ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

Latest News

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.