മുള്ളൻകൊല്ലി : മുള്ളൻകൊല്ലി സെൻറ് മേരീസ് HS 1980 – 81 ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം 42 വർഷത്തിനുശേഷം ആദ്യമായിട്ടാണ് 1981 എസ്എസ്എൽസി ബാച്ചുകാർ ഒത്തുകൂടിയത്. 122 വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു. പൂർവ്വ അധ്യാപകരെ ആദരിക്കൽ ചടങ്ങും നടത്തി. ഒത്തുചേരലിന്റെ ഓർമ്മയ്ക്കായി ഹയർസെക്കൻഡറി സ്കൂൾ , ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന വാട്ടർ പൂരിഫയർ സിസ്റ്റം Sr. ജോസഫീന (HM HS മുള്ളൻകൊല്ലി), ശ്രീ. സോജൻ തോമസ്
(പ്രിൻസിപ്പാൾ സെൻറ് മേരിസ് HSS) എന്നിവർക്ക് ചെയർമാൻ സജി ജോർജ്, സെക്രട്ടറി തോമസ് ST, ട്രഷറർ ഡാമിൻ ജോസഫ് എന്നിവർ ചേർന്നു നൽകി.
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ച്
10 മണിക്ക് പരിചയപ്പെടലും തുടർന്ന് റിപ്പോർട്ട് സെക്രട്ടറി തോമസ് എസ് ടിയും കണക്ക് ട്രഷറർ ഡാമിൻ ജോസഫും അവതരിപ്പിച്ചു.
12.00 pm ന് പൊതുസമ്മേളനത്തിൽ
സജി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ Sr. ജോസഫീന (HM HS മുള്ളൻകൊല്ലി) ഉദ്ഘാടനം നിർവഹിച്ചു.
മുഖ്യപ്രഭാഷണം
ശ്രീമതി. റോസക്കുട്ടി ടീച്ചർ (സെൻറ് മേരിസ് www ഹൈസ്ക്കൂൾ പ്രഥമ HM, ചെയർ പേഴ്സൺ കേരള വനിത വികസന കോർപ്പറേഷൻ) നടത്തി.
ശ്രീ. സോജൻ തോമസ്
(പ്രിൻസിപ്പാൾ സെൻറ് മേരിസ് HSS) ആശംസ നേർന്നു. അന്നമ്മ വി എം, റോസമ്മ എം എം, ജോൺ പി ടി, സിസിലിക്കുട്ടി പീറ്റർ, കുര്യാക്കോസ് സി വി, കുര്യൻ ടി യു, മാത്യു എ കെ, ഡെയ്സി ഇമ്മാനുവൽ എന്നിവരായ പൂർവ്വ അധ്യാപകരെ ആദരിക്കലും, ഗുരുവന്ദനവും നടത്തി.
ഭക്ഷണം ശേഷം ക്രിസ്മസ് ആഘോഷവും, വിവിധ കലാപരിപാടികളും നടത്തി. വിൽസൺ കെ ജെ, തോമസ് ഇ എം, ജോസഫ് കെ ജെ, സാബു കെ ജെ, തോമസ് കെ സി എന്നിവർ പ്രസംഗിച്ചു പ്രകാശൻ PT നന്ദിയും പറഞ്ഞു.

പെട്രോൾ/ഡീസൽ വാഹനങ്ങളെ ഡൽഹിയിൽ നിന്ന് ഗെറ്റ് ഔട്ട് അടിക്കുന്നു; ഇനി സിഎൻജി, ഇലക്ട്രിക് ടാക്സികൾ മാത്രം
രാജ്യതലസ്ഥാനമായ ഡല്ഹി നേരിടുന്ന സുപ്രധാന പ്രശ്നമാണ് അന്തരീക്ഷ മലിനീകരണം. ഇത് പരിഹരിക്കുന്നതിനായി നിരവധി നീക്കങ്ങളാണ് കേന്ദ്ര-സംസ്ഥാന