തിരുനെല്ലി: അപകടം പതിവായ തോല്‍പ്പെട്ടി നായ്‌ക്കെട്ടി പാലത്തിന് കൈവരിയൊരുങ്ങുന്നു.ജില്ലയിലെ പത്ത് പാലങ്ങള്‍ നവീകരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലത്തിന് പൊതുമരാമത്ത് വകുപ്പ് കൈവരിയൊരുക്കുന്നത്. കൈവരികളുടെ നിര്‍മ്മാണവും, പെയിന്റിംഗ് ജോലികളും ഒരാഴ്ചകക്കം പൂര്‍ത്തിയാകും.
തോല്‍പ്പെട്ടി ചെറിയ നായ്ക്കട്ടിയിലെ പാലം കാലപ്പഴക്കം ചെന്നതാണ്. പാലത്തിന്റെ കൈവരികള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. പാലത്തിന് വീതിയും കുറവാണ്. നേരമിരുട്ടിയാല്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്ന പാതയാണിത്.സ്ഥിരമായി അപകടമുണ്ടാകുന്ന പ്രദേശമാണിത്. പാലത്തിന്റെ ഇരുഭാഗത്തും വേഗതാ നിയന്ത്രണ വരമ്പുകള്‍ ഉണ്ടെങ്കിലും നല്ല റോഡായതിനാല്‍ വേഗത്തിലെത്തുന്ന വാഹനങ്ങള്‍ ഇടുങ്ങിയ പാലത്തിനടുത്തെത്തുമ്പോള്‍ വേഗം കുറക്കാന്‍ ശ്രമിക്കുന്നതാണ് മിക്കപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ബസ്സുകള്‍ ഉള്‍പ്പെടെ ഇവിടെ പതിവായി അപകടത്തില്‍പെടാറുണ്ട്. അപകടം പതിവായതോടെയാണ് കൈവരി ഒരുക്കാന്‍ പൊതുമരാമത്ത് വകുപ്പ് മുന്നിട്ടിറങ്ങിയത്. പുതിയ പാലത്തിനായി സര്‍ക്കാരില്‍ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. 3.30 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സമര്‍പ്പിച്ചിട്ടുള്ളത്. മുപ്പത് മീറ്റര്‍ നീളത്തിലും, പതിനൊന്ന് മീറ്റര്‍ വീതിയും, നൂറ് മീറ്റര്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടുന്ന എസ്റ്റിമേറ്റാണിത്. നവകരേള സദസ്സിലുള്‍പ്പെടെ ഈ പാലവുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കിയതിനാല്‍ തന്നെ അതിവേഗം പുതിയ പാലത്തിന് അനുമതി ലഭിക്കാനുള്ള സാധ്യതയുണ്ട്.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







