മീനങ്ങാടിയിൽ കല്ലിറക്കാൻ വന്ന ലോറി മറിഞ്ഞു. മീനങ്ങാടി അപ്പാട് റോഡിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് സമീപമാണ് കല്ല് ഇറക്കുന്നതിനിടെ ലോറി മറിഞ്ഞത്. സംഭവത്തിൽ
ആർക്കും കാര്യമായ പരിക്കില്ല. റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി സൈഡ് കെട്ടിനാവശ്യമായ കല്ലുമായി എത്തിയതായിരുന്നു ലോറി. ഉച്ച സമയമായതിനാലും പണിക്കാരെല്ലാം ഭക്ഷണത്തിന് പോയതിനാലും വലിയ അപകടം ഒഴിവായി.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







