മീനങ്ങാടി കുട്ടിരായിൻ പാലത്ത് നിയന്ത്രണം വിട്ട കാർ പാലത്തിനടിയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന കാര്യമ്പാടി സ്വദേശികളായ നാലു യുവാക്കൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുഴക്ക് സമീപത്തെ മു ളങ്കൂട്ടത്തിൽ കാർ തടഞ്ഞ് നിന്നതിനാൽ വാഹനം പുഴയിലേക്ക് പതിച്ചില്ല. ഇന്ന് പുലർച്ചെ 2 മണിയോ ടെയാണ് സംഭവം. മുളങ്കൂട്ടത്തിൽ കുടുങ്ങിയ കാർ മുളകൾ വെട്ടിമാറ്റിയാണ് താഴെയിറക്കിയത്.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







