ദീപ്തിഗിരി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സന്നദ്ധ സംഘടനയായ ഗൂഞ്ചിൻ്റെ സഹകരണത്തോടെ തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു.
ക്ഷീരസംഘം പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു.
ദീപ്തിഗിരി സംഘം സൂപ്പർമാർക്കറ്റിൻ്റെ ഡിസ്കൗണ്ട് കാർഡ് വിതരണോദ്ഘാടനം സ്ഥിരം സമിതി അദ്ധ്യക്ഷ ആശാ മെജോ നിർവ്വഹിച്ചു.സംഘത്തിൻ്റെ ദീപ്തി ഫാം ഫ്രെഷ് പാലിൻ്റെ നവീകരിച്ച പതിപ്പ് വാർഡ് മെമ്പർ സുനിത ബൈജു വിപ ണിയിലിറക്കി.
ഡയറക്ടർമാരായ സേവ്യർ ചിറ്റു പറമ്പിൽ, അബ്രാഹം തലച്ചിറ ,സാബു പള്ളിപ്പാടൻ, കുഞ്ഞിരാമൻ പിലാക്കണ്ടി, ഷജില ചേർക്കോട് സെക്രട്ടറി പി.കെ.ജയപ്രകാശ് എന്നിവർ സംസാരിച്ചു.

യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.
യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്







