പാപ്ലശ്ശേരി: പാപ്ലശ്ശേരിയിൽ അജ്ഞാത ജീവി കോഴികളേയും പൂച്ചകളേയും കൊന്ന് ചോര കുടിച്ച നിലയിൽ കണ്ടെത്തി.
പാറമ്മൽ അസീസിന്റെ വീട്ടിൽ കൂട്ടിൽ അടച്ചിട്ട നാല് കോഴികളെയാണ് ഇന്നലെ രാത്രി അജ്ഞാത ജീവി കൊന്നതും ചോരകുടിച്ചതും.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമീപത്തെ സൈദ് വളപ്പിൽ എന്നയാളുടെ വീട്ടിലും സമാനമായ സംഭവമുണ്ടായിരുന്നു. കൂട്ടിൽ അടച്ചിട്ട കോഴികളേയും പൂച്ചകളേയുമാണ് അജ്ഞാത ജീവി കൊന്ന് ചോര കുടിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ
വനപാലകരെ വിവരമറിയിച്ചിട്ടുണ്ട്.

യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.
യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്







