സംസ്ഥാനത്ത് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി.ആദ്യഘട്ടം ഡിസംബർ 8നും രണ്ടാം ഘട്ടം ഡിസംബർ 10നും മൂന്നാം ഘട്ടം ഡിസംബർ 14നും നടക്കും.പത്രികാ സമർപ്പണം നവംബർ 19 വരെ. പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ 23. കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും തപാൽ വോട്ട് സൗകര്യം.ഡിസംബർ 16ന് വോട്ടണ്ണൽ.രണ്ടാം ഘട്ടത്തിലാണ് വയനാട്ടിൽ വോട്ടെടുപ്പ് നടക്കുക.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







