വയോധികര്‍ക്കായി സിനിമയൊരുക്കി ബത്തേരി നഗരസഭ

ബത്തേരി നഗരസഭയിലെ 65 വയസ്സ് കഴിഞ്ഞവര്‍ക്കായി പുതുവര്‍ഷ പുലരിയില്‍ സൗജന്യമായി സിനിമ പ്രദര്‍ശനത്തിന് അവസരമൊരുക്കി സുല്‍ത്താന്‍ബത്തേരി നഗരസഭ. ബത്തേരി നഗരസഭയുടെ ഹാപ്പി ഹാപ്പി ബത്തേരി പ്രോഗ്രാമിന്റെ ഭാഗമായി ഐശ്വര്യ സിനിപ്ലക്‌സുമായി സഹകരിച്ചാണ് നഗരസഭ വയോജനങ്ങള്‍ക്കായി പുതുവര്‍ഷ പുലരിയില്‍ സിനിമ പ്രദര്‍ശനം ഒരുക്കിയത്. രാവിലെ 11 നും ഉച്ചയ്ക്ക് 2 നും നടത്തിയ സിനിമ പ്രദര്‍ശനം കാണാന്‍ 200 ഓളം വയോജനങ്ങള്‍ എത്തി. ബത്തേരിയിലും പരിസരപ്രദേശത്തുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ രാജേഷ് ഇരുളം സംവിധാനം ചെയ്ത നുണ സിനിമയാണ് പ്രദര്‍ശിപ്പിച്ചത്. സിനിമ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ഭാരവാഹികളായ ടോം ജോസ്, കെ റഷീദ്, പി.എസ് ലിഷ, സാലി പൗലോസ്, ഐസക് ജോസ്, ഐസ്സണ്‍.കെ.ജോസ്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.