പൂകൃഷി ആനന്ദത്തിനും ആദായത്തിനും ഉപകരിക്കുന്ന കൃഷിയായി മാറണം മന്ത്രി പി. പ്രസാദ്;അന്തരാഷ്ട്ര പുഷ്പമേള പൂപ്പൊലിക്ക് തുടക്കമായി

പൂകൃഷി ആനന്ദത്തിനും ആദായത്തിനും ഉപകരിക്കുന്ന കൃഷിയായി കേരളത്തിൽ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും പൂപ്പൊലി അതിനുള്ള ഊർജസ്രോതസ്സായി മാറണമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് . അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ എട്ടാമത് പുഷ്പമേള പൂപ്പൊലി ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പുഷ്പ കൃഷികൾ വ്യാപിപ്പിക്കുന്നതിനും സംസ്കരിക്കുന്നതിനും സംഭരിക്കുന്നതിനും കൃത്യമായ സംവിധാനം കേരളത്തിൽ ഒരുങ്ങുന്നുണ്ട്. കേരള അഗ്രോ ബിസിനസ്സ് കമ്പനി ഇതിന് താൽപര്യം കാണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ മൂല്യവർധിത ഉത്പനങ്ങൾക്കായി മൂല്യവർധിത കൃഷി, ഉത്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവ ലക്ഷ്യം വെച്ച് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. കഴിഞ്ഞ വർഷം അവസാനമാണ് കേരള അഗ്രോ ബിസിനസ്സ് കമ്പനിക്ക് പ്രത്യക അംഗീകാരം ലഭിച്ചത്. കാബ് കോയുടെ പ്രവർത്തനവും ഈ വർഷം ആരംഭിക്കും. ഇത് കേരത്തിന്റെ കാർഷക മേഖലയിൽ വലിയ മുതൽകൂട്ടാകുമെന്നും പൂകൃഷിക്കും പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. പൂകൃഷി വിപുലികരിച്ച് ലാഭം മെച്ചപ്പെടുത്തുന്നതിനും പുതിയ പൂകൃഷികൾ ആരംഭിക്കുന്നതിനും കർഷകർക്ക് പിൻബലവും പിന്തുണയും നൽകാൻ വേണ്ടിയാണ് പൂപ്പൊലി സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ നാടിന്റെ സവിശേഷതയുള്ള പ്രത്യേകമുള്ള പൂക്കൾ അനേകായിരം പേരെ അകർഷിക്കുന്നുണ്ട്. രാജ്യത്തിന് അകത്തും പുറത്തും നിന്നുമുള്ള നിരവധിയാളുകൾ എത്തിയതിന്റെ ഉദാഹരമാണ് മുൻകാലങ്ങളിൽ നടന്ന പൂപ്പൊലിയെന്നും മന്ത്രി പറഞ്ഞു. ഐ.സി ബാലകൃഷ്ണൻ എം.എൽ എ അധ്യക്ഷത വഹിച്ചു .

ജനുവരി 15 വരെയാണ് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പൂപ്പൊലി നടക്കുന്നത്. ഡാലിയ, സൂര്യകാന്തി, ഗ്ലാഡിയോലസ്, ആസ്റ്റർ, മാരിഗോൾഡ്, പെറ്റൂണിയ, ഡെൻഫീനിയ, പാൻസി, ട്യൂബ് റോസ്, സാൽവിയ, ഫ്ലോക്‌സ്, ഡയാന്തസ്, ഓർക്കിഡുകൾ, കാക്ടസുകൾ എന്നിവയുടെ പുഷ്പോദ്യാനങ്ങൾ, പുഷ്‌പാലങ്കാരങ്ങൾ, ‘കൃഷി ഉയരങ്ങളിലേയ്ക്ക്’എന്ന സന്ദേശം നൽകുന്ന ലംബ നിർമ്മിതികൾ (വെർട്ടിക്കൽ ഗാർഡനുകൾ) തുടങ്ങിയവയാണ് പുഷ്പമേളയുടെ പ്രധാന ആകർഷണങ്ങൾ. ഇതോടൊപ്പം നൂതന സാങ്കേതിക വിദ്യകളുടെയും, മികച്ചയിനം വിത്ത്/നടീൽ വസ്‌തുക്കളുടെയും, കാർഷികോത്പന്നങ്ങളുടെയും പ്രദർശന-വിപണന മേളയും ഉണ്ടായിരിക്കും. മേളയിൽ വിവിധ സർക്കാർ അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും, കർഷകർ, സംരംഭകർ എന്നിവരുടെയും സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കാർഷിക സെമിനാറുകൾ കുട്ടികൾക്കായുള്ള കലാമത്സരങ്ങൾ, വിനോദോപാധികൾ, ഫുഡ് കോർട്ട്, പെറ്റ് ഷോ, സായാഹ്നങ്ങളിൽ കലാസാംസ്ക്കാരിക പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ രാഹുൽ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ ഹഫ്സത്ത്, ഷീല പുഞ്ചവയൽ, കെ. ഇ വിനയൻ, കേരള കാർഷിക സർവ്വകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റെൻഷൻ ഡോ.ജേക്കബ് ജോൺ , കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോക് , കേരള കാർഷിക സർവ്വകലാശാല രജിസ്ട്രാർ എ.സക്കീർ ഹുസൈൻ, കെ.എ.യു സ്റ്റുഡന്റ്സ് വെൽഫെയർ ഡയറക്ടർ ഡോ.ഇ ജി രഞ്‌ജിത് കുമാർ, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. സി.കെ യാമിനി വർമ്മ തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, ജനപ്രധിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം; എൻ.ജി.ഒ അസോസിയേഷൻ

മേപ്പാടി : മേപ്പാടി പഞ്ചായത്ത് സെക്രട്ടറി ഷാജു എം എന്നവരെ ഓഫീസ് ക്യാബിനിൽ അതിക്രമിച്ച് കയറി

പള്ളിക്കുന്ന് – വെണ്ണിയോട് റോഡിന് ഫണ്ട് അനുവദിക്കാത്തതിൽ യുഡിഎഫ് പ്രതിഷേധം

കോട്ടത്തറ: മുഖ്യമന്ത്രിയുടെ ആയിരം കോടി ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയ പള്ളിക്കുന്ന് – വെണ്ണിയോട് റോഡിന്

വാർഷികവും കുടുംബസംഗമവും നടത്തി.

മലങ്കര യൂണിറ്റിന്റെ വാർഷികവും,കുടുംബസംഗമവും നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു അനന്തൻ ഉത്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ മോൺ.

WAYANAD EDITOR'S PICK

TOP NEWS

പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി വിദ്യാർത്ഥിയെ അനുമോദിച്ചു.

എസ്‌എസ്‌എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ ചെലഞ്ഞിച്ചാൽ ജുമാന ജാഫറിന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ പ്രവാസി…
Kalpetta

എംഡിഎംഎ യുമായി യുവാവ് പിടിയിൽ

കൽപ്പറ്റ ഫാത്തിമ നഗർ തെക്കും തല വീട്ടിൽ ലിബിൻ ആന്റണി (24) യെയാണ് കൽപ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. വെള്ളിയാഴ്ച്ച വൈകീട്ടോടെ കൽപ്പറ്റ…
Kalpetta

മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം; എൻ.ജി.ഒ അസോസിയേഷൻ

മേപ്പാടി : മേപ്പാടി പഞ്ചായത്ത് സെക്രട്ടറി ഷാജു എം എന്നവരെ ഓഫീസ് ക്യാബിനിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയും കമ്പ്യൂട്ടർ,ഫയലുകൾ ഉൾപ്പെടെ തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ കേസെടുത്ത്…
Kalpetta

പള്ളിക്കുന്ന് – വെണ്ണിയോട് റോഡിന് ഫണ്ട് അനുവദിക്കാത്തതിൽ യുഡിഎഫ് പ്രതിഷേധം

കോട്ടത്തറ: മുഖ്യമന്ത്രിയുടെ ആയിരം കോടി ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയ പള്ളിക്കുന്ന് – വെണ്ണിയോട് റോഡിന് പണമനുവദിക്കാത്ത സംസ്ഥാന സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നടപടിയിൽ കോട്ടത്തറ പഞ്ചായത്ത്…
Kalpetta

വാർഷികവും കുടുംബസംഗമവും നടത്തി.

മലങ്കര യൂണിറ്റിന്റെ വാർഷികവും,കുടുംബസംഗമവും നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു അനന്തൻ ഉത്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ മോൺ. ഡോ.ജേക്കബ്ബ് ഓലിക്കൽ അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് നെന്മേനി ഗ്രാമപഞ്ചായത്ത് വൈസ്…
S.Bathery

RECOMMENDED

ഒരു അധ്യായന വര്‍ഷത്തില്‍ ഇനി 220 പ്രവര്‍ത്തി ദിനം

ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടത് രണ്ടര വര്‍ഷത്തിന് ശേഷം. ഈ ആധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പുതിയ സമയക്രമത്തിലായിരിക്കും പ്രവൃത്തി…

പ്ലസ് വണ്‍ പ്രവേശനം ; ആദ്യ അലോട്‌മെന്റിലൂടെ 2,21,269 കുട്ടികള്‍

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റിലൂടെ 2,21,269 കുട്ടികള്‍ സ്കൂളില്‍ ചേർന്നു. ഇതില്‍ 1,21,743 ഫീസടച്ച്‌ സ്ഥിരംപ്രവേശനം നേടിയവരാണ്. ബാക്കി 99,526 പേർ അടുത്ത അലോട്മെന്റുകളില്‍ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച്‌ താത്കാലികമായാണ് ചേർന്നിരിക്കുന്നത്. തിങ്കളാഴ്ച…

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ്…

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ സര്‍ക്കാർ കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് എല്ലാ ഫുട്‌ബോള്‍…

മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹിമാന്‍; അര്‍ജന്റീനയുടെ മത്സരം തിരുവനന്തപുരത്ത് നടത്തിയേക്കും

തിരുവനന്തപുരം: ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന…

പ്ലസ് വണ്‍ പ്രവേശനം ;സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിന് സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വർഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയില്‍ പ്രവേശന നടപടി…

തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന്‍

തിരുവനന്തപുരം: തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ. ഈ മാസം അവസാനം ഈ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തത്കാല്‍ ടിക്കറ്റുകളുടെ ദുരുപയോഗവും തട്ടിപ്പും തടയുന്നതിനും…

‘ഗ്രൗണ്ട് വിട്ടുപോകും മുമ്പേ കൈയിൽ കിട്ടും, ചിലർ കുഴപ്പത്തിലാക്കാൻ ശ്രമിക്കും, വീഴരുത്’; വമ്പൻ പ്രഖ്യാപനവുമായി ​ഗണേഷ് കുമാർ

തിരുവനന്തപുരം: പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ഫോണിലേക്ക് ഡിജിറ്റൽ രൂപത്തിലാണ് ലൈസൻസ് ലഭ്യമാക്കുക. ചിലർ അട്ടിമറിക്കാനും കുഴപ്പത്തിലാക്കാനും…

സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ

ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച്‌ അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തിയ…

പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.…

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയില്‍

ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ കുര്യൻ…

യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 18 മാസം പെൻഷൻ കുടിശ്ശിക, ഇനിയുള്ളത് 2 ഗഡുക്കൾ മാത്രം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു സമഗ്ര ക്ഷേമസംസ്ഥാനമായി മാറ്റാനുള്ള കാഴ്ചപ്പാടിലാണ്…

ഹയർസെക്കൻഡറി അധ്യാപിക ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടൂക്കി; സംഭവം ചാലക്കുടിയിൽ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുഴയിലേക്ക് ചാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സിന്തോളാണ് (40) പുഴയിലേക്ക് ചാടിയത്. നിലമ്ബൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *