മാനന്തവാടി : തൃശ്ശിലേരി ജിഎച്എസ്എസ് ഗ്രൗണ്ടിൽ നടന്ന മാനന്തവാടി ക്രിക്കറ്റ് ലീഗ് സമാപിച്ചു. നോമഡ് ട്രാവൽ ഹബ്ബും ഫിനിക്സ് ടൂർസ് & ട്രാവൽസും സ്പോൺസർ ചെയ്ത അത്യ ആഡംബര ട്രോഫിക്ക് സൺഡേ ഷെയർ തോണിച്ചാൽ അർഹരായി. ദിലീപ് ദുൽഫി സ്പോൺസർ ചെയ്ത റണ്ണേഴ്സ് അപ്പ് ട്രോഫിക്ക് ഡി ടസ്കേഴ്സ് അർഹരായി. നോമഡ് ട്രാവൽ ഹബ്, ഫിനിക്സ് ടൂർസ് &ട്രാവൽസ് ഉടമകൾ ഷുഹൈബ്, സിജോ, മാനന്തവാടി ക്രിക്കറ്റ് ലീഗ് കമ്മിറ്റി അംഗങ്ങളായ ഹരീഷ്, റിയാസ്, അമൽ, സുജിത്, പ്രശാന്ത്, സുജേഷ് ഹരിപ്രസുൻ, അഭിറാം, നിധിഷ്, പ്രജിത് എന്നിവർ ചേർന്ന് വിജയികൾക്ക് ഉള്ള ട്രോഫി കൈമാറി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







