തിരുവനന്തപുരം:ഹയർ സെക്കൻഡറി യോഗ്യതാ സർട്ടിഫിക്കറ്റ് ‘ഡിജി ലോക്കറിൽ’. രേഖ സുരക്ഷിതമായി ഇ- രേഖകളായി സൂക്ഷിക്കുന്ന സംവിധാനമാണ് ഡിജി ലോക്കർ. സംസ്ഥാന ഐടി മിഷൻ, ഇ മിഷൻ, ദേശീയ ഇ ഗവേണൻസ് ഡിവിഷൻ, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ എന്നിവയുടെ സഹായത്തോടെയാണ് സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിലാക്കിയത്.
https://digilocker.gov.in വെബ്സൈറ്റിൽ മൊബൈൽ നമ്പരും ആധാർ നമ്പരും ഉപയോഗിച്ച് ഡിജി ലോക്കർ അക്കൗണ്ട് തുറക്കാം. ‘sign up’ ലിങ്ക് ക്ലിക് ചെയ്‌ത് മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യാം. ശേഷം മൊബൈലിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി) നൽകി യൂസർനെയിമും പാസ്‌വേർഡും നൽകണം. പിന്നീട് ആധാർ നമ്പർ നൽകണം.
പിന്നീട് ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ലഭിക്കാൻ ഡിജി ലോക്കറിൽ ലോഗിൻചെയ്‌തശേഷം ‘Get Issued Documents’ ൽ Education എന്നതിൽ ‘Board of Higher Secondary Examination, Kerala’ തെരഞ്ഞെടുക്കുക. തുടർന്ന് “Class XII Passing Certificate’ൽ രജിസ്റ്റർ നമ്പരും വർഷവും പരീക്ഷാ ടൈപ്പും നൽകിയാൽ സർട്ടിഫിക്കറ്റ് ലഭിക്കും.
പ്രശ്നപരിഹാരത്തിനായി സംസ്ഥാന ഐടി മിഷന്റെ 1800-4251-1800 (ടോൾ ഫ്രീ) 155300 (ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽനിന്ന്) 0471- 2335523 (മറ്റു നെറ്റ്‌വർക്കിൽനിന്ന്) എന്നീ ഫോൺ നമ്പരുകളിൽ വിളിക്കാം.സർട്ടിഫിക്കറ്റ് നഷ്‌ടപ്പെട്ടാലും കാണിക്കാനാകും. കൂടാതെ വ്യാജ സർട്ടിഫിക്കറ്റ് പരിശോധിച്ച് കണ്ടെത്താനും കഴിയും.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും