പകുതി ആണ്‍ – പകുതി പെണ്‍; രണ്ട് പ്രത്യുത്പാദന അവയവങ്ങളുമായി ഒരു പക്ഷി; അത്യപൂര്‍വ്വമെന്ന് ഗവേഷകര്‍.

ആണിന്റെയും പെണ്ണിന്റെയും വ്യത്യസ്‌ത സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ഒരു പക്ഷിയെ കൊളംബിയയില്‍ നിന്നും കണ്ടെത്തി.

ആണ്‍- പെണ്‍ പ്രത്യുത്പാദന അവയവങ്ങളും ഗ്രീൻ ഹണിക്രീപ്പര്‍ എന്നുപേരുള്ള ഈ പക്ഷിക്കുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷിയെ കൊളംബിയയിലെ മനിസാലെസിന് സമീപത്തുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ ഫാമിലാണ് കണ്ടെത്തിയത്.

ഇവിടെ കണ്ടെത്തിയ പക്ഷിയുടെ, പകുതി നീല നിറത്തിലുള്ള തൂവലുകളും മറുപകുതി മഞ്ഞയും പച്ചയും നിറത്തിലുള്ള തൂവലുകളുമാണ് ഉള്ളത്. ഇത് കൃത്യം നടുവില്‍ നിന്ന് തന്നെയാണ് വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്. ആദ്യം ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് തൂവലുകളിലെ ഈ വ്യത്യാസം തന്നെ. സാധാരണയായി ആണ്‍പക്ഷികള്‍ക്ക് തിളങ്ങുന്ന നീല തൂവലുകളും പെണ്‍പക്ഷികള്‍ക്ക് പച്ച നിറത്തിലുള്ള തൂവലുകളുമാണ് ഉണ്ടാവാറ് എന്നാണ് ഗവേഷകര്‍ പറയുന്നത്.

അങ്ങനെ 21 മാസക്കാലം ഗവേഷകര്‍ ഈ പക്ഷിയെ നിരീക്ഷിച്ചു. ഫാമിന്റെ ഉടമകള്‍ വയ്ക്കുന്ന പഴങ്ങളും പഞ്ചസാര ലായനിയും കഴിക്കാനായി പക്ഷി ദിവസവും എത്തിയിരുന്നു. അങ്ങനെയാണ് പക്ഷിയെ പഠിക്കാൻ ഗവേഷകര്‍ക്ക് സാധിച്ചത്. അങ്ങനെ, ഈ പക്ഷി പകുതി ആണും പകുതി പെണ്ണുമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. പക്ഷികളിലോ മൃഗങ്ങളിലോ വളരെ വളരെ അപൂര്‍വമായിട്ടാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. ഈ പക്ഷിയെ അതിന്റെ കൂട്ടത്തില്‍ പെട്ട മറ്റ് പക്ഷികള്‍ കൂടെക്കൂട്ടുന്നില്ല എന്നും, ഈ പക്ഷി മറ്റ് പക്ഷികളുടെ കൂടെ പോകാൻ താല്പര്യം കാണിക്കുന്നില്ല എന്നും ഗവേഷകര്‍ പറയുന്നു.

അമച്വര്‍ പക്ഷിനിരീക്ഷകനായ ജോണ്‍ മുറില്ലോയാണ് ഈ പക്ഷിയെ ആദ്യമായി കണ്ടെത്തിയത്. ന്യൂസിലൻഡിലെ ഒട്ടാഗോ സര്‍വകലാശാലയിലെ സുവോളജി
പ്രൊഫസറായ ഹാമിഷ് സ്പെൻസര്‍ ആ സമയത്ത് അവധി ആഘോഷിക്കാനായി അവിടെയുണ്ടായിരുന്നു. മുറില്ലോ പക്ഷിയെ കുറിച്ച്‌ സ്പെൻസറിനോട് പറഞ്ഞു. മുറില്ലോയും സ്പെൻസറും മറ്റ് പക്ഷിശാസ്ത്രജ്ഞരുടെ ഒരു സംഘവും ചേര്‍ന്നാണ് ഈ പക്ഷിയെ നിരീക്ഷിച്ചത്. ജേണല്‍ ഓഫ് ഫീല്‍ഡ് ഓര്‍ണിത്തോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതിന് മുമ്ബ് ഇങ്ങനെ ഒരു അപൂര്‍വമായ ഹണിക്രീപ്പറിനെ കണ്ടത് 100 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൂട് അതിരൂഷം, കുപ്പിവെള്ളവും ഐസും സൂക്ഷിക്കണം…; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും

ഇനി ചായ കുടിക്കാൻ മലയാളികള്‍ പാടുപെടും; ഒറ്റയടിക്ക് കൂടുന്നത് ആറ് രൂപ, തീരുമാനം ഉടൻ

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. ഈ മാസം 29ന് ചേരുന്ന ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക.വിലവർദ്ധനയില്‍ തീരുമാനം വൈകിക്കുന്നതില്‍ ബോർഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന്

ഉയര്‍ന്ന ചൂട്: 11 മണി മുതല്‍ 3 മണി വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ്

വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി

ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി; പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും മു​ന്ന​റി​യി​പ്പ്

ടെ​ഹ്റാ​ൻ: ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ അ​ത് ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി. ഈ ​മാ​സം പോ​ലും ഇ​റാ​ൻ പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും യു​ദ്ധം തു​ട​ർ​ന്നാ​ൽ അ​വ ഉ​പ​യോ​ഗി​ക്കു​മെ​ന്നും മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്

കുറ്റ്യാടിയിൽ അമ്മയോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.

പേരാമ്പ്ര പാലേരിയിൽ കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകൻ സിദ്ധാർഥ് (15) ആണ് പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്തു അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഭവം.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.