സുല്‍ത്താന്‍ ബത്തേരിയില്‍ ഗതാഗത നിയന്ത്രണം

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എം ജി റോഡും റഹീം മെമ്മോറിയല്‍ റോഡും (ഗാന്ധി ജംഗ്ഷന്‍) കൂടിച്ചേരുന്ന ഭാഗത്ത് കള്‍വര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ടൗണില്‍ നാളെ (ചൊവ്വ) മുതല്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. താളൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ് ഗാന്ധി ജംഗ്ഷനില്‍ ബൈപാസിന് സമീപമായി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്തതിന് ശേഷം ബൈപാസ് വഴി ചുങ്കം ഭാഗത്തേക്ക് പോവുകയും ചുങ്കം സ്റ്റാന്റില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്തതിന് ശേഷം ലക്ഷ്യസ്ഥാനത്തേക്ക് പോകണം. ബെപാസ് റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. നമ്പ്യാര്‍കുന്ന്, പുല്‍പ്പള്ളി, കല്ലൂര്‍, മുത്തങ്ങ എന്നിവിടങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ ചുങ്കം ബസ് സ്റ്റാന്റില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യണം. മാനന്തവാടി, കല്‍പ്പറ്റ, അമ്പലവയല്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ കോടതിയുടെ മുന്‍വശം ആളുകളെ ഇറക്കിയതിനു ശേഷം പഴയ ബസ്റ്റാന്റില്‍ പ്രവേശിച്ച് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്തതിനു ശേഷം തിരിച്ചു പോകുമ്പോള്‍, അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നും ആളുകളെ കയറ്റി പോകേണ്ടതാണ്.

എല്ലാ ചരക്കു ലോറികളും എന്‍ എച്ച് 766 വഴി കടന്നു പോകണം. മലബാര്‍ ഗോള്‍ഡിന് മുന്‍വശമുള്ള ബസ് സ്റ്റോപ്പിലും കീര്‍ത്തി ടവറിന് മുന്‍വശമുള്ള ബസ് സ്റ്റോപ്പിലും ഇന്ന് മുതല്‍ താല്‍ക്കാലികമായി ബസുകള്‍ നിര്‍ത്തില്ല. ഗ്യാരേജില്‍ നിന്നും പുറപ്പെടുന്ന ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകളും, ദീര്‍ഘ ദൂര പ്രൈവറ്റ് ബസ്സുകളും 2 മിനിറ്റില്‍ കൂടുതല്‍ സമയം ചുങ്കം ബസ് സ്റ്റോപ്പില്‍ ആളുകളെ കയറ്റാനും ഇറക്കാനുമായി നിര്‍ത്തിയിടാന്‍ പാടില്ല. ദീര്‍ഘ ദൂര ബസ്സുകള്‍ അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നും ആളുകളെ കയറ്റി ഇറക്കി പോകണം. എന്‍.എച്ച് 766 ല്‍ പാര്‍ക്കിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലത്തല്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. കള്‍വര്‍ട്ട് പ്രവൃത്തി നടക്കുന്ന എം.ജി, റഹീം മെമ്മോറിയല്‍ റോഡില്‍ ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ ഗതാഗതം അനുവദിക്കുകയുള്ളെന്നും സുല്‍ത്താന്‍ ബത്തേരി നഗരസഭ അധികൃതര്‍ അറിയിച്ചു.

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

ചൂട് അതിരൂഷം, കുപ്പിവെള്ളവും ഐസും സൂക്ഷിക്കണം…; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും

ഇനി ചായ കുടിക്കാൻ മലയാളികള്‍ പാടുപെടും; ഒറ്റയടിക്ക് കൂടുന്നത് ആറ് രൂപ, തീരുമാനം ഉടൻ

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. ഈ മാസം 29ന് ചേരുന്ന ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക.വിലവർദ്ധനയില്‍ തീരുമാനം വൈകിക്കുന്നതില്‍ ബോർഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.