അമൃദ് നടത്തുന്ന നൈപുണി വികസന തൊഴില്‍ പരിശീലനങ്ങളുടെയും, പി.എസ്.സി മത്സരപ്പരീക്ഷാ പരിശീലനത്തിന്റെയും ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍വഹിച്ചു. തയ്യല്‍, ഡ്രൈവിംഗ്, ബുക്ക് ബൈന്റിംഗ്, പ്രിന്റിംഗ്, കരകൗശല വസ്തുക്കള്‍ നിര്‍മ്മാണം, പി.എസ്.സി മത്സര പരീക്ഷാ പരിശീലനങ്ങളാണ് നടക്കുക. 315 പേര് പരിശീലങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തു. കൈനാട്ടി അമൃദില്‍ നടന്ന പരിപാടിയില്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ എന്‍.ജെ റെജി അദ്ധ്യക്ഷനായി. ഫിനാന്‍സ് ഓഫീസര്‍ ആര്.സാബു, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ കെ.ജി മനോജ്, അമൃദ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി. ശിവശങ്കരന് എന്നിവര്‍ പങ്കെടുത്തു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം